വാർത്താ .. കെ റ്റി ജോസഫ് പാലക്കാട്
ഐ പി സി കേരള സ്റ്റേറ്റ് 2023 നവംബർ 29 മുതൽ ഡിസംബർ 3 വരെ നടക്കുന്ന കൺവൻഷന്റെ അനുഗ്രഹത്തിനായുള്ള ഉപവാസ പ്രാർത്ഥന ,(2-8-2023) ഇന്നലെ വടക്കഞ്ചേരി ഐ പി സി ഗോസ്പൽ സെൻററിൽ വച്ച് കേരള സ്റ്റേറ്റ് പ്രയർ ബോർഡ് ചെയർമാൻ പാസ്റ്റർ മാത്യു കെ വർഗീസിന്റെ നേതൃത്വത്തിൽ കൺവെൻഷൻ പ്രയർ കൺവീനർ പാസ്റ്റർ സിജു കെ എം അദ്ധ്യക്ഷത വഹിച്ച മീറ്റിംഗിൽ പാസ്റ്റർ കെ ടി ജോസഫും പാസ്റ്റർ സിജു കെ എം എന്നിവർ ആരാധനക്ക് നേതൃത്വം നൽകി .വടക്കഞ്ചേരി ഐ പി സി സെൻറർ മിനിസ്റ്റർ പാസ്റ്റർ ജോസ് വർഗീസ് സമർപ്പണ പ്രാർത്ഥന നടത്തി. പ്രയർ ജോ: കൺവീനർ പാസ്റ്റർ കെ എം ശാമുവൽ മദ്ധ്യസ്ഥ പ്രാർത്ഥനകൾക്ക് നേതൃത്വം കൊടുത്തു. പാസ്റ്റർ ജോണിക്കുട്ടി വി ടി യും പാസ്റ്റർ ജോസ് വർഗീസും കേരള സ്റ്റേറ്റ് പ്രയർ ബോർഡ് ചെയർമാൻ പാസ്റ്റർ മാത്യു കെ വർഗീസ് എന്നിവർ ദൈവ വചനം ശുശ്രൂഷിച്ചു .പാസ്റ്റർ എം ജെ മത്തായി ആശംസകൾ നേർന്നു. ഐ പി സി കേരള സ്റ്റേറ്റിന്റെ വിവിധ ചുമതലകൾ വഹിക്കുന്നവരും പങ്കെടുത്തു .പാലക്കാട് മലബാർ സൗത്ത് സോൺ പ്രസിഡന്റ് പാസ്റ്റർ ജിമ്മി കുരിയാക്കോസ്, കൗൺസിൽ അംഗങ്ങളും ഈ കൺവെഷൻറ വിവിധ ചുമതലകൾ വഹിക്കുന്നവരും ഈ പ്രാർത്ഥനയിൽ പങ്കുചേർന്നു. പാലക്കാട് ജില്ലയിലെ വിവിധ സെന്ററിൽ നിന്നും ദൈവ ദാസിമാരും ദൈവ ദാസന്മാരും സഹോദരി സഹോദരന്മാരും പങ്കെടുത്തു .ഈ കൺവെഷൻറ പ്രയർ ജോ: കൺവീനർ പാസ്റ്റർ കെ ടി തോമസ് പ്രാർത്ഥിച്ചു പാസ്റ്റർ ജോസ് വർഗീസ് ആശിർവാദവും. പറഞ്ഞു വളരെ അനുഗ്രഹതോടെ സമാപിച്ചു.
2023 നവംബർ 29 മുതൽ ഡിസംബർ 3 വരെ നടക്കുന്ന കൺവെൻഷനിൽ സംഗീത ശുശ്രൂഷക്കുള്ള ഗായക സംഘത്തെയും തിരഞ്ഞെടുത്തു.
വാർത്ത പാസ്റ്റർ കെ ടി ജോസഫ്




