NS. Nellikunnam
കുമ്പനാട് – 2022 ആഗസ്റ്റ് 2 ന് ആരംഭിക്കുന്ന IPC കേരളാ സ്റ്റേറ്റ് 2022 – 2025 വർഷത്തിലേയ്ക്കുള്ള തെരെഞ്ഞെടുപ്പ് പാസ്റ്റർ: ഷിബു നെടുവേലിയുടെ സ്ഥാനാത്ഥി പ്രഖ്യാപനത്തോടെ സജീവമാകുകയും ഒട്ടനവധി ചോദ്യങ്ങളുടെ ഉത്തരമാകുകയും ചെയ്യും. പാസ്റ്റർ : K.C തോമസ് നേതൃത്വം നൽകുന്ന പാനലിലെ വൈസ് – പ്രസിഡന്റ് സ്ഥാനാത്ഥിയാണ് IPC യുടെ നിലവിലെ സെക്രട്ടറിയായ പാസ്റ്റർ:ഷിബു നെടുവേലി : ഇദ്ദേഹത്തെ 2021 സെപ്റ്റ : 8 ന് ജനറൽ എക്സിക്യൂട്ടിവ് സ്റ്റേറ്റ് സെക്രട്ടറി സ്ഥാനത്ത് നിന്ന് സസ്പെന്റ് ചെയ്തിരുന്നു :IPC യുടെ എന്തുകൊണ്ടും പ്രഥമ സ്റ്റേറ്റ് ആയ കേരളാ സ്റ്റേറ്റിലെ തെരെഞ്ഞെടുക്കപ്പെട്ട സ്റ്റേറ്റ് സെക്രട്ടറി സസ്പെന്റ് ചെയ്തത് നിയമ വിരുദ്ധമാണെന്ന് വിശ്വാസ സമൂഹം വിശ്വസിച്ചിരുന്നു. തൽഫലമായി പ്രസ്തുത സസ്പെൻഷൻ നടപടി പുനർ പരിശോധിക്കേണമെന്ന് ആവശ്യപ്പെട്ട് സെപ്റ്റം : 13 നും 14 നും സ്റ്റേറ്റ് പ്രിസ് ബിറ്ററിയും, കൗൺസിലും പ്രമേയം പാസ്സാക്കി , ജനറൽ നേതൃത്വത്തിന് കത്ത് നല്കിയെങ്കിലും നാളിതുവരെ ഒരു തിരുമാനവുമെടുക്കുവാൻ ജനറൽ തയ്യാറായില്ലായെന്ന് മാത്രമല്ല : പ്രസ്തുത സസ്പെൻഷൻ നിയമവിധേയമാക്കുന്നതിന് ജനറൽ കൗൺസിൽവിളിച്ച് ചേർത്തിരുന്നുമില്ല: പാസ്റ്റർ: ഷിബു നെടുവേലിയുടെ സ്റ്റേറ്റ് സെക്രട്ടറി സ്ഥാനം മാത്രമല്ല, ശുശ്രൂഷകാ പദവിയും സസ്പെന്റ് ചെയ്തിരുന്നു. IPC യിൽ 30 വർഷത്തിലധികമായി ശുശ്രൂഷകനായും അതിൽ 10 വർഷക്കാലമായി സ്റ്റേറ്റ് ജോയിന്റ് സെക്രട്ടറി, സെക്രട്ടറി സ്ഥാനവും വഹിച്ചിരുന്ന ഇദ്ദേഹത്തിന്റെ മാരാമൺ സഭയിൽ 250 ൽ പരം വിശ്വാസികൾ അംഗങ്ങളായിട്ടുമുള്ളതുമാകുന്നു. IPC യിലെ സീനിയർ ശിശ്രൂഷകനായ ഇദ്ദേഹം ഹൈകോടതിയിലെ സ്വകാര്യ അഭിഭാക്ഷകന്റെ മുമ്പാകെ ഹാജരായി വിശദീകരണം നൽകേണ മെന്നും ജനറൽ എക്സിക്യൂട്ടിവ് ആവശ്യപ്പെട്ടിരുന്നു. ഈ സാഹചര്യത്തിലാണ് ഇദ്ദേഹത്തിന്റെ ഇപ്പോഴുള്ള സ്ഥാനാത്ഥിത്വ പ്രഖ്യാപനം ചർച്ചയാകുന്നത്. ഈ അപൂർവ്വ സാഹചര്യത്തിൽ ഇദേഹത്തിന്റെ സസ്പെൻഷൻ നടപടി ജനറൽ എക്സിക്യൂട്ടിവ് റദ്ദാക്കി മത്സരിക്കാനുള്ള അവകാശം സംരക്ഷിക്കേണമെന്ന് പാസ്റ്റർ അഡ്വ: PC ജോൺസൺ അഭ്യത്ഥിക്കുന്നു.
മത്സരിക്കുവാനുള്ള അവകാശം ഇദ്ദേഹത്തിനുണ്ട് : ഇപ്രകാരമുള്ള ജനാധിപത്യ അവകാശത്തിൻമേൽ തെരെഞ്ഞെടുപ്പ് കമ്മിഷൻ ഉചിതമായ തിരുമാനമെടുക്കുവെന്ന് വിശ്വസിക്കുന്നു. : എന്നാൽ തെരെഞ്ഞെടുപ്പിൽ മത്സരിക്കുന്നതിനുള്ള അവകാശത്തിൻമേൽ അനുകുലമായ തിരുമാനമെടുക്കാത്ത പക്ഷം, ഇദ്ദേഹം നിലവിൽ കൊടുത്തിട്ടുള്ള സിവിൽ വ്യവഹാരത്തിന്റെ IA യിൽ ബഹു : തിരുവല്ലാ മുൻസിഫ് കോടതിയിൽ നിന്നും അനുകുല ഇടക്കാല ഉത്തരവ് ലഭിക്കുവാൻ വളരെ സാധ്യതയുണ്ട് : കുടാതെ സ്റ്റേറ്റ് സെക്രട്ടറിയെ സസ്പെന്റ് ചെയ്തതിനെതിരെ ഒരു ജനറൽ കൗൺസിൽ അംഗം കൊടുത്ത കേസും വിചാരണയിലിരിക്കയാണ് ഈ പ്രത്യേക സാഹചര്യത്തിൽ സ്റ്റേറ്റ് സെക്രട്ടറിയുടെ സ്ഥാനാത്ഥി പ്രഖ്യാപനം ധീരമായ നടപടിയായി വിശ്വാസ സമൂഹം കാണുന്നുയെന്ന് ഒരു വാർത്താ ക്കുറിപ്പിൽ പറഞ്ഞു.
Home Daily news ഐ.പി.സി കേരള സ്റ്റേറ്റ് തെരെഞ്ഞെടുപ്പ് ; പാസ്റ്റർ ഷിബു നെടുവേലി വൈസ് പ്രസിഡന്റ് സ്ഥാനാർത്ഥി ....




