Home Daily news ഐ.പി.സി കേരളാ സ്റ്റേറ്റ് ഇവാഞ്ചലിസം ബോർഡിൻ്റെ നേതൃത്വത്തിൽ  തിരുവനന്തപുരം ജില്ലയിൽ നടന്ന സുവിശേഷ യാത്ര ആറ്റിങ്ങൽ...

ഐ.പി.സി കേരളാ സ്റ്റേറ്റ് ഇവാഞ്ചലിസം ബോർഡിൻ്റെ നേതൃത്വത്തിൽ  തിരുവനന്തപുരം ജില്ലയിൽ നടന്ന സുവിശേഷ യാത്ര ആറ്റിങ്ങൽ തുടങ്ങി ശംഖുമുഖം വരെയും അനുഗ്രഹ പൂർണം

0

വാർത്ത: ഷൈജു വെള്ളനാട്

തിരുവനന്തപുരം : ഐ.പി.സി കേരള സ്റ്റേറ്റ് ഇവാഞ്ചലിസം ബോർഡിൻ്റെ നേതൃത്വത്തിൽ  2025 ജനുവരി 25 ശനിയാഴ്ച നടന്ന മദ്യത്തിനും മയക്കുമരുന്നിനും എതിരെയുള്ള ബോധവൽക്കരണ സന്ദേശയാത്ര  തിരുവനന്തപുരം ജില്ലയിൽ ആറ്റിങ്ങൽ ഐപിസി കേരള സ്റ്റേറ്റ് പ്രസിഡൻറ് പാസ്റ്റർ കെ സി തോമസ് ഉദ്ഘാടനം ചെയ്തു . ജില്ലയുടെ വിവിധ സ്ഥലങ്ങളിൽ പാസ്റ്റർ ജയൻ ജോസഫ് , പാസ്റ്റർ സതീഷ് കുമാർ, പാസ്റ്റർ ഉപേന്ദ്രൻ , പാസ്റ്റർ സേവിയർ ഫിലിപ്പ്, പാസ്റ്റർ മാത്യു വർഗീസ്,പാസ്റ്റർ ബെനിസൺ പി ജോൺസൺ തുടങ്ങിയവർ സന്ദേശം നൽകി സമാപന സമ്മേളനത്തിൽ ശംഖുമുഖത്ത് പാസ്റ്റർ സാബു ആര്യപ്പള്ളിൽ, പാസ്റ്റർ ജെയിംസ് യോഹന്നാൻ എന്നിവർ സന്ദേശം നല്കി.
പി വൈ പി എ തിരുവനന്തപുരം മേഖല ഗാന ശുശ്രൂഷകൾക്ക് നേതൃത്വം നൽകി. തിരുവനന്തപുരം ജില്ലാ കോർഡിനേറ്റർ പാസ്റ്റർ ഷൈജു വെള്ളനാട് , പാസ്റ്റർ വിജുമോൻ, പാസ്റ്റർ ദീപു N S , പാസ്റ്റർ ഉപേന്ദ്രൻ , പാസ്റ്റർ മോഹൻ മാത്യു , പാസ്റ്റർ ആൻസൻ അഗസ്റ്റിൻ തുടങ്ങിയവർ എന്നിവർ ശുശ്രൂഷകൾക്ക് നേതൃത്വം കൊടുത്തു.

LEAVE A REPLY

Please enter your comment!
Please enter your name here