പാസ്റ്റർ ഷൈജു വെള്ളനാട്
കുമ്പനാട് : ഐ.പി.സി ഭരണഘടനാ തർക്കം: വ്യാജ പ്രചാരണങ്ങളിൽ വഞ്ചിക്കപ്പെടരുത്
പ്രിയ ഐ.പി.സി ദൈവജനത്തിന്റെയും വിശ്വാസികളുടെയും അറിവിലേക്ക്,
ഐ.പി.സി (Indian Pentecostal Church of God) 2022-ലെ ഭേദഗതി ചെയ്ത ഭരണഘടന ആന്ധ്രപ്രദേശ് ഹൈക്കോടതി അന്തിമമായി അംഗീകരിച്ചു എന്ന രീതിയിൽ സോഷ്യൽ മീഡിയകളിൽ
(പ്രത്യേകിച്ച് ജനറൽ പ്രസിഡന്റിന്റെ ഫേസ്ബുക്ക് ഐഡികളിലൂടെ)
തെറ്റിദ്ധരിപ്പിക്കുന്ന സന്ദേശങ്ങൾ പ്രചരിക്കുന്നത് ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്. ഇത്തരം അസത്യ പ്രചാരണങ്ങളിൽ വഞ്ചിക്കപ്പെടരുതെന്നും ജാഗ്രത പാലിക്കണമെന്നും അഭ്യർത്ഥിക്കുന്നു.
ആന്ധ്രപ്രദേശ് ഹൈക്കോടതിയിൽ നിന്നുണ്ടായ ഉത്തരവിന്റെ യഥാർത്ഥ വസ്തുതകൾ താഴെ പറയുന്നവയാണ്:👇🏻
⚖️ ഹൈക്കോടതി ഉത്തരവിലെ പ്രധാന വസ്തുതകൾ:
2026 ആഗസ്റ്റ് 13-ന് ആന്ധ്രപ്രദേശ് ഹൈക്കോടതി WP No. 1851/2023, WP No. 5818/2023 എന്നീ രണ്ട് റിട്ട് ഹർജികൾ തീർപ്പാക്കുക മാത്രമാണ് ചെയ്തത്. 2022-ലെ ഐ.പി.സി ഭരണഘടനാ ഭേദഗതി അന്തിമമായി ശരിവെക്കുകയോ അംഗീകരിക്കുകയോ ചെയ്തിട്ടില്ല.
*01. 01.09.2022-ൽ ജനറൽ ബോഡി യോഗം നടന്നതും, ഭരണഘടനാ ഭേദഗതികൾ രജിസ്ട്രാറുടെ മുന്നിൽ സമർപ്പിച്ചത് 29.05.2023-ൽ സ്വീകരിക്കപ്പെട്ടതും കോടതി രേഖപ്പെടുത്തുക മാത്രമാണ് ചെയ്തത്.*
*02. ഈ ഭേദഗതികളുടെ അന്തിമ നിയമസാധുത കോടതി നിർണ്ണയിച്ചിട്ടില്ല.*
*03. 01.09.2022-ലെ ജനറൽ ബോഡി യോഗവും അതിലെ ഭരണഘടനാ ഭേദഗതിയും നിലവിൽ മറ്റൊരു സിവിൽ കേസിന്റെ (Civil Suit) വിഷയമാണെന്നും, ആ കേസിലെ വിധിക്കും തുടർ ഉത്തരവുകൾക്കും വിധേയമായി മാത്രമേ ഇതിൽ നിയമപരമായ അന്തിമ പരിഹാരം ഉണ്ടാകൂ എന്നും ഹൈക്കോടതി വ്യക്തമായി പ്രസ്താവിച്ചിട്ടുണ്ട്.*
*04. ഹർജികളിൽ കൂടുതൽ ഉത്തരവുകൾ ആവശ്യമില്ലാത്തതിനാൽ രണ്ട് റിട്ട് ഹർജികളും തീർപ്പാക്കുകയും നിലവിലുണ്ടായിരുന്ന ഇടക്കാല ഉത്തരവുകൾ ഒഴിവാക്കുകയുമാണ് കോടതി ചെയ്തത്.*
ജാഗ്രതാ നിർദ്ദേശം:
അതുകൊണ്ട്, *”2022-ലെ ഭരണഘടന ഹൈക്കോടതി ശരിവെച്ചു”* എന്ന തരത്തിലുള്ള വ്യാജ പ്രചാരണങ്ങൾ പൂർണ്ണമായും വാസ്തവവിരുദ്ധമാണ്.
സോഷ്യൽ മീഡിയ വഴി പ്രചരിക്കുന്ന ഇത്തരം വ്യാജ പോസ്റ്റുകളിലും വാർത്തകളിലും വിശ്വാസികളും സഭാംഗങ്ങളും വഞ്ചിക്കപ്പെടരുതെന്നും, ഔദ്യോഗികമായി പുറപ്പെടുവിക്കുന്ന അറിയിപ്പുകളെ മാത്രം വിശ്വസിക്കണമെന്നും താല്പര്യപൂർവ്വം അഭ്യർത്ഥിക്കുന്നു.
ഐ.പി.സി ഭരണഘടനാ തർക്കവുമായി ബന്ധപ്പെട്ട രണ്ട് റിട്ട് ഹർജികൾ ആന്ധ്രപ്രദേശ് ഹൈക്കോടതി തീർപ്പാക്കി എന്നതൊഴിച്ചാൽ, 2022-ലെ ഭരണഘടനാ ഭേദഗതിയുടെ അന്തിമ നിയമസാധുത കോടതി ഈ ഉത്തരവിലൂടെ പ്രഖ്യാപിച്ചിട്ടില്ല.




