Home breaking news ഐപിസി പാലക്കാട്‌ സോണൽ വുമൻസ് ഫെല്ലോഷിപ് ഇരുപത്തിമൂന്നാമത് ഏകദിന സമ്മേളനം

ഐപിസി പാലക്കാട്‌ സോണൽ വുമൻസ് ഫെല്ലോഷിപ് ഇരുപത്തിമൂന്നാമത് ഏകദിന സമ്മേളനം

0

വാർത്ത :-ജിജോ പാലക്കാട്

പാലക്കാട്‌ :- ഇന്ത്യ പെന്തക്കോസ്ത് ദൈവസഭ പാലക്കാട് സോണൽ സോദരിസമാജത്തിന്റെ നേതൃത്വത്തിൽ ഇരുപത്തിമൂന്നാമത് ഏകദിന സമ്മേളനം നടക്കുന്നു. 2024 നവംബർ മാസം 19-ാം തീയ്യതി ചൊവ്വാഴ്ച കമ്പിളിച്ചുങ്കം ഐപിസി ശാലോം ഹാളിൽ വച്ച് നടക്കുന്ന മീറ്റിംഗിൽ സ്റ്റേറ്റ് സോദരിസമാജത്തിന്റെ ഭാരവാഹികൾ സംബന്ധിക്കുന്നതാണ്.
കർത്താവിനാൽ അനുഗ്രഹീതയായ സിസ്റ്റർ. ബെൻസി ജോൺസൺ ദൈവവചനത്തിൽ നിന്നും ശുശ്രൂഷിക്കും. പാലക്കാട് ജില്ലയിലെ വിശ്വാസ സമൂഹത്തിന്റെ വളർച്ചയിൽ സഹോദരിമാരുടെ പങ്ക് വളരെ വലുതാണ് എന്ന് തെളിയിക്കുന്ന അനുഗ്രഹീതമായ പ്രവർത്തനങ്ങളാണ് കഴിഞ്ഞ നാളുകളിൽ പാലക്കാട്‌ സോൺ കാഴ്ച വെച്ചിട്ടുള്ളത്. സിസ്റ്റർ മോൻസി മത്തായി, സിസ്റ്റർ ഡെയ്സി ബിനു ജോൺ,സിസ്റ്റർ എലിസബത്ത് ബിജു എന്നിവരുടെ നേതൃത്വത്തിൽ ഉള്ള സോണൽ കമ്മിറ്റി വിപുലമായ പ്രവർത്തനങ്ങൾക്ക് നേതൃത്വം വഹിക്കക്കുന്നു

LEAVE A REPLY

Please enter your comment!
Please enter your name here