എൻ.എസ് നെല്ലിക്കുന്നം
ജനറൽ തീരുമാനം ചിലരെ അസ്വസ്ഥരാക്കുന്നു
വിദേശ രാജ്യങ്ങളിൽ ഒരുവട്ടം മാത്രമേ ഒരാൾക്കു സഭാശൂശ്രുഷക്ക് അവസരം നൽകു എന്ന തീരുമാനം ചില ലോബികളെ അസ്വസ്തരാക്കുന്നു. ചില നാളുകളായി ചില ദൈവദാസന്മാരെ ചിലരുടെ താല്പര്യത്തിന് മാത്രം വിദേശത്തു കൊണ്ടുപോകുകയും അവർ തന്നെ ജീവിതകാലം മുഴുവൻ വിദേശ രാജ്യങ്ങളിലെ വിവിധ സഭകളിൽ ഇരിക്കുന്ന രീതിയാണ് ബോധപൂർവം ചിലർ മൂലം ഉണ്ടായിരുന്നത്. ഇത് മൂലം ചിലർ അതീവ സമ്പന്നൻമാർ ആകുന്നു. ബാക്കി ഉള്ളവർ സാധാരണ നിലയിൽ നിന്ന് ഒരിക്കലും അവരുടെ ശുശ്രൂഷ കാലത്തു ഒരു ഉയർച്ച ഈ സ്ഥിരം വിദേശ സഭകളിൽ പോകാൻ പാന്റ് തൈപ്പിച്ചവർ കാരണം ഉണ്ടാകുന്നില്ല. അവരുടെ മക്കൾക്ക് നല്ല നന്മ കാണാൻ കഴിയുന്നില്ല. വളരെ വിഷമത്തിൽ കൂടെ കടന്നു പോകുന്നു. ഈ സാഹചര്യം ശരിയല്ല എന്നും എല്ലവർക്കും തുല്യ അവരസങ്ങൾ സഭയിൽ ലഭ്യമാക്കി തുടങ്ങണം എന്ന ജനറൽ പ്രസിഡന്റ്ന്റെ നിർദ്ദേശം പുതിയ പോളിസി ആയി കൌൺസിൽ പ്രഖാപിക്കുക ആയിരുന്നു. ഇത് മൂലം കഴിവുള്ള ദൈവദാസൻമക്ക് അവരുടെ കുടുബത്തിനു ഒക്കെ വിദേശ രാജ്യങ്ങളിൽ ഒരു അവസരം മറ്റു സഭകളിലെ റോട്ടെഷൻ വ്യവസ്ഥ പോലെ ഇവിടെയും നടപ്പിലാക്കുകയായിരുന്നു. അപ്രകാരം ശ്രുശൂഷകരെ ആവശ്യമുള്ള സഭകൾ ലിസ്റ്റ് ജനറൽ കൗൺസിലിന് നൽകുമ്പോൾ മുൻപ് വിദേശത്തു ശുശ്രൂഷിച്ച ദൈവദാസൻമാരെ ഒഴിവാക്കണം എന്നും പുതിയ ആളുകൾക് അവസരം നൽകുകയും വേണം. എന്നാൽ നേതൃത്യത്തിൽ ഉള്ള ചിലരെ സ്വാധീനിച്ചു സാധാരണ ശുശ്രൂഷകർക്ക് പ്രതീക്ഷ നൽകുന്ന ഈ തീരുമാനം അട്ടിമറിക്കുവാൻ ചിലർ ശ്രമിക്കുകയാണ്. തങ്ങളുടെ ആശ്രിതരെയും മാസപടികാരേയും വിദേശത്തു വിടണം എന്നാണ് ആവശ്യം.
എന്നാൽ എടുത്ത തീരുമാനത്തിൽ നിന്നും പുറകോട്ടു പോകില്ല എന്നാണ് ജനറൽ എക്സിക്യൂട്ടീവ്സിൻ്റെ തീരുമാനം എന്നാണ് ലഭിക്കുന്ന റിപ്പോർട്ടുകൾ




