Home Daily news ഐപിസി മംഗലാപുരം തീരദേശ സെന്റർ കൺവെൻഷൻ ഏപ്രിൽ 20 മുതൽ

ഐപിസി മംഗലാപുരം തീരദേശ സെന്റർ കൺവെൻഷൻ ഏപ്രിൽ 20 മുതൽ

0

വാർത്ത :- പ്രിൻസ് മാർക്ക് ബാംഗ്ലൂർ

മംഗളൂരു: ഐപിസി മംഗളൂരു തീരദേശ സെന്ററിന്റെ ആഭിമുഖ്യത്തിൽ വാർഷിക കൺവെൻഷൻ ഏപ്രിൽ 20 വ്യാഴം മുതൽ 22 ശനി വരെ മംഗളൂരു ഐപിസി ശാലോം ഹാളിൽ നടക്കും.
തീരദേശ സെന്റർ പ്രസിഡന്റ് പാസ്റ്റർ ഷാജി ജോസഫ് ഉദ്ഘാടനം ചെയ്യും. ദിവസവും വൈകിട്ട് 6 മുതൽ നടക്കുന്ന കൺവൻഷനിൽ കർണാടക ഐപിസി പ്രസിഡന്റ് പാസ്റ്റർ കെ.എസ്. ജോസഫ്, പാസ്റ്റർ ഷാജി യോഹന്നാൻ (കേരള), പാസ്റ്റർ ഷാജി ജോസഫ് എന്നിവർ ദൈവവചനം പ്രസംഗിക്കും. കൺവെൻഷൻ ക്വയർ ഗാനങ്ങൾ ആലപിക്കും. പകൽ യോഗങ്ങൾ, യുവജന സമ്മേളനം, സഹോദരീ സമാജം എന്നിവയുടെ വാർഷികവും നടക്കും.
ജനറൽ കൺവീനറായി പാസ്റ്റർ വിജു ഐ.മാത്യു, സെൻറർ സെക്രട്ടറി പാസ്റ്റർ ലിജോ പാപ്പൻ, പബ്ളിസിറ്റി കൺ വിനറായി പാസ്റ്റർ ജോബ് ജോൺ പ്രവർത്തിക്കുന്നു.

പരസ്യം

LEAVE A REPLY

Please enter your comment!
Please enter your name here