Home Daily news *ട്രക്കിനുള്ളിൽ അർജൂൻ ഉണ്ടോയെന്ന് സ്ഥിരീകരിക്കുന്നതിന് പ്രഥമ പരിഗണന; ഇന്നത്തെ തിരച്ചിൽ നിർണായകം*

*ട്രക്കിനുള്ളിൽ അർജൂൻ ഉണ്ടോയെന്ന് സ്ഥിരീകരിക്കുന്നതിന് പ്രഥമ പരിഗണന; ഇന്നത്തെ തിരച്ചിൽ നിർണായകം*

0

തോമസ് ജേക്കബ് കണ്ണൂർ

അങ്കോല: ഉത്തര കന്നഡയിലെ ഷിരൂരിൽ കുന്നിടിഞ്ഞുവീണ് കാണാതായ കോഴിക്കോട് സ്വദേശി അർജുന് വേണ്ടിയുള്ള തിരച്ചിൽ നിർണായക ഘട്ടത്തിലേക്ക്. ഇന്നു (വ്യാഴാഴ്‌ച) രാവിലെ പത്താം ദിനത്തിലെ ദൗത്യം പുനരാരംഭിക്കും. രാവിലെ എട്ടുമണിയോടെ മണ്ണ് നീക്കാനുള്ള പ്രവർത്തനങ്ങൾ ആരംഭിച്ചേക്കുമെന്നാണ് വിവരം.
അർജുൻ ഓടിച്ചിരുന്ന ഭാരത് ബെൻസിന്റെ ട്രക്ക് ഗംഗാവലി നദിയിൽ കണ്ടെത്തിയിട്ടുണ്ട്. ഈ ട്രക്കിനുള്ളിൽ അർജുൻ ഉണ്ടോയെന്ന് സ്ഥിരീകരിക്കുന്നതിനാണ് പ്രഥമ പരിഗണന. ട്രക്ക് നദിയിൽ തലകീഴായി മറിഞ്ഞ നിലയിലാണെന്ന് കാർവാർ എസ്.പി. നാരായണ പറഞ്ഞു. കരയിൽനിന്ന് 20 മീറ്റർ അകലെ നദിയിൽ 15 മീറ്റർ താഴ്ച്ചയിലാണ് ട്രക്ക് ഉള്ളതെന്നാണ് വിവരം ചെളിയിൽ പുതഞ്ഞിരിക്കുന്ന വസ്തുക്കൾ എവിടെ, അവയുടെ സ്ഥാനം എവിടെ എന്ന് വ്യക്തമാക്കി തരുന്ന കരസേനയുടെ ഡ്രോൺ ബേസ്ഡ് ഇന്റലിജൻസ് സംവിധാനം ഇന്ന് ഉച്ചയോടെ എത്തിച്ചേരും. ഒരു മണിയോടെ ഇത് പ്രവർത്തനസജ്ജമാകും. അതേസമയം സ്ഥലത്തേക്ക് സൈന്യമൊഴികെ മറ്റാർക്കും ഇന്ന് പ്രവേശനമില്ലെന്ന് ജില്ലാ ഭരണകൂടം അറിയിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here