News : NS. Nellikunnam
കോലഞ്ചേരി:ഐപിസി വാളകം സെന്റർ 94-ാമത് കൺവൻഷൻ ജനുവരി 3 ചൊവ്വ വൈകിട്ട് 6 മണി മുതൽ 8 ഞായർ ഉച്ചയ്ക്ക് 1 മണിവരെ വരെ വാളകത്തുള്ള സെന്റർ ഹെബ്രോൻ ഗ്രൗണ്ടിൽ വച്ച് നടക്കും. പാസ്റ്റർമാരായ ഐ.പി സി കേരള സ്റ്റേറ്റ് സെക്രട്ടറി ദാനിയേൽ കൊന്നനിൽക്കുന്നതിൽ, പി.സി. ചെറിയാൻ റാന്നി, ഷാജി എം. പോൾ വെണ്ണിക്കുളം, കെ.വി. പൗലോസ് വാളകം, കെ.ജെ. മാത്യു പുനലൂർ, ബാബു ചെറിയാൻ പിറവം തുടങ്ങിവർ ദൈവവചനം പ്രസംഗിക്കും. ജനുവരി 6, വെള്ളി രാവിലെ 10ന് സോദരീസമാജ വാർഷികം നടക്കും. സിസ്റ്റർ റീജ ബിജു കൊട്ടാരക്കര പ്രസംഗിക്കും. ശനി രാവിലെ 8.30ന് സ്നാനശുശ്രൂഷയും 10 മുതൽ ശുശ്രൂഷക സമ്മേളനവും ഉച്ചയ്ക്ക് 2.30 മുതൽ സണ്ടേസ്കൂൾ & പിവൈപിഎ സംയുക്തവാർഷികവും നടക്കും. ഞായർ രാവിലെ 9 മുതൽ സംയുക്ത ആരാധനയും കർത്തൃമേശയും തുടർന്ന് സമാപന സമ്മേളനവും നടക്കും. വാളകം സെന്റർ ക്വയർ സംഗീതശുശ്രൂഷ നിർവ്വഹിക്കും. പാസ്റ്റർമാരായ കെ.വി. പൗലോസ്, സി.പി. കുര്യാക്കോസ്, രാജൻ വി. മാത്യു, സഹോദരൻമാരായ ഷിജു സോളമൻ, തമ്പി മുടവന്തിയിൽ, മാത്യു കിങ്ങിണിമറ്റം തുടങ്ങിയവർ നേതൃത്വം നൽകും.





