Home Daily news ഐ.പി.സി അടൂർ വെസ്റ്റ് സെൻറർ കൺവെൻഷൻ നവംബർ 15 മുതൽ 19 വരെ ശൂരനാട്ട്

ഐ.പി.സി അടൂർ വെസ്റ്റ് സെൻറർ കൺവെൻഷൻ നവംബർ 15 മുതൽ 19 വരെ ശൂരനാട്ട്

0

News Reporter — N.S.Nellikunnam

അടൂർ : ഇന്ത്യാ പെന്തക്കോസ്ത് ദൈവസഭ (ഐപിസി) അടൂർ വെസ്റ്റ് സെന്ററിന്റെ വാർഷിക കൺവൻഷൻ 2023 നവംബർ 15 ബുധൻ മുതൽ 19 ഞായർ വരെ ഐപിസി ശൂരനാട് ശാലേം ഗ്രൗണ്ടിൽ (ചക്കുവള്ളി ജംഗ്ഷന് പടിഞ്ഞാറ്) വച്ച് നടക്കും.
ഐപിസി കൊട്ടാരക്കര മേഖല പ്രസിഡന്റ് പാസ്റ്റർ ബെഞ്ചമിൻ വർഗീസ് ഉദ്ഘാടനം നിർവഹിക്കുന്ന കൺവെൻഷനിൽ
പാസ്റ്റർ തോമസ് ജോസഫ്
(ഐപിസി അടൂർ വെസ്റ്റ് സെന്റർ മിനിസ്റ്റർ), പാസ്റ്റർ ഫെയ്ത്ത് ബ്ലെസ്സൻ പള്ളിപ്പാട്, പാസ്റ്റർ എബ്രഹാം ജോസഫ്, പാസ്റ്റർ പ്രിൻസ് തോമസ് റാന്നി, പാസ്റ്റർ കെ ജെ തോമസ് കുമളി എന്നിവർ ദൈവവചനം സംസാരിക്കും. നവംബർ 19 ഞായറാഴ്ച സംയുക്ത ആരാധനയിൽ ഐപിസി കേരള സ്റ്റേറ്റ് സെക്രട്ടറി പാസ്റ്റർ ഡാനിയേൽ കൊന്നനിൽക്കുന്നതിൽ മുഖ്യ സന്ദേശം നൽകും.
പ്രശസ്ത ക്രൈസ്തവ ഗായകൻ പാസ്റ്റർ ലോഡ്സൺ ആന്റണിയും ജെറുസലേം വോയിസ് ഏഴംകുളവും ആത്മീക ആരാധനകൾക്ക് നേതൃത്വം നൽകും.

LEAVE A REPLY

Please enter your comment!
Please enter your name here