വാർത്ത :- ജി.എം തിരുവനന്തപുരം
ക്രിസ്ത്യൻ പ്ലസ് ക്ലബ്ബ് സെക്രട്ടറി പാസ്റ്റർ.സുനിൽ. ഒറ്റപ്പാലം. പ്രതിഷേധം വായിച്ച് പ്രസിദ്ധപ്പെടുത്തുന്നു.
മലപ്പുറം /മുക്കുതല. ക്രിസ്ത്യൻ പ്രസിദ്ധീകരണങ്ങളുടെ ആർ.എൻ.ഐ. രജിസ്ട്രേഷൻ പുതുക്കി തരാത്തതിൽ ക്രിസ്ത്യൻ പ്രസ് ക്ലബ്ബ് പ്രതിഷേധിച്ചു. ക്രിസ്ത്യൻ മാസികളുടെ പോസ്റ്റൽ സബ്സിഡി പലവിധ കാരണങ്ങൾ പറഞ്ഞ് കട്ട് ചെയ്തു കൊണ്ടിരിക്കുന്നു. ഇതിനെക്കുറിച്ച് ഡൽഹി.ആർ എൻ.ഐ.യോട് ചോദിച്ചാൽ യാതൊരു മറുപടിയുമില്ല. ക്രൈസ്തവ മാസികയുടെ മേൽ ഗവൺമെന്റിന്റെ ഒത്താശയോട് കൂടി ചെയ്യുന്ന പരിപാടിയാണ് എന്നാണ് മനസ്സിലാക്കാൻ സാധിക്കുന്നത്. രജിസ്ട്രേഷൻ ക്യാൻസൽ ചെയ്യുന്നത് വഴി 25 പൈസ ചെലവിൽ അയച്ചിരുന്ന മാസികയ്ക്ക് രണ്ട് രൂപയും,നാലു രൂപയും,സ്റ്റാമ്പ് ഒട്ടിച്ച് പോസ്റ്റ് ചെയ്യേണ്ട അവസ്ഥയാണ്.
ക്രൈസ്തവ പ്രവർത്തനങ്ങളെ ഒരു പരിധിവരെ തടയുക എന്നതാണ് ഇതിന്റെ പുറകിലുള്ള ഉദ്ദേശം. അവരവർ വിശ്വസിക്കുന്ന തത്വസംഹിതകൾ പ്രചരിപ്പിക്കുവാനും പ്രസംഗിക്കുവാനും ഇന്ത്യൻ ഭരണഘടന അനുശാസിക്കവേ ആ നിയമത്തിനുമേലുള്ള കടന്ന കയറ്റം ആയിട്ട് ഇതിനെ കണക്കാക്കാൻ സാധിക്കുകയുള്ളൂ ഗവൺമെന്റിന്റെ ഭാഗത്തുനിന്നും അനുകൂലമായ നടപടി ഉണ്ടാകണമെന്ന് പ്രതീക്ഷിക്കുന്നു. ക്രിസ്ത്യൻ പ്രസ് ക്ലബ്ബ് സെക്രട്ടറി പാസ്റ്റർ.സുനിൽ. ഒറ്റപ്പാലം. പ്രതിഷേധക്കുറിപ്പ് വായിച്ചു.ഈ പ്രതിഷേധം പ്രധാനമന്ത്രി ഉൾപ്പെടെയുള്ള ഉന്നത അധികാരികളെ ക്രിസ്ത്യൻ പ്രസ് ക്ലബ്ബ് ധരിപ്പിക്കുന്നതായിരിക്കുമെന്നും, ജി.എം മിസിയ ന്യൂസ് റിപ്പോർട്ടറും കൂടിയായ സുനിൽ ഒറ്റപ്പാലം പറഞ്ഞു.










