Home Daily news ഐ.പി.സി വിഴിഞ്ഞം ഏര്യയുടെ ചുമതല പാസ്റ്റർ എം ജെ ഷാജിയ്ക്ക്

ഐ.പി.സി വിഴിഞ്ഞം ഏര്യയുടെ ചുമതല പാസ്റ്റർ എം ജെ ഷാജിയ്ക്ക്

0

വാർത്ത: എൻ.എസ്. നെല്ലിക്കുന്നം

ഐ.പി.സി.യ്ക് തിരുവനന്തപുരം ജില്ലയിൽ ഒരു ഏര്യാ കൂടി പുനർജനിക്കുന്നു. പണ്ടെങ്ങോ പാഴായ – നിർജ്ജീവവസ്ഥയിൽ ആണ്ടു പോയ ഒരു ഏര്യാ പ്രവർത്തനം, ശക്തനായ ദൈവത്തിന്റെ സഹായത്താൽ , സുവിശേഷ വേലയിൽ ആർജവത്തം മുള്ള ശക്തനായ പാസ്റ്റർ എം.ജെ ഷാജിയുടെ ചുമതലയിൽ, വിഴിഞ്ഞം ഏര്യ പ്രവർത്തനം ഒരു പുനർജീവൻ പ്രാപിക്കുന്നു. ചില നാളുകൾ പാസ്റ്റർ ജോൺസൺ വിഴിഞ്ഞം ഏര്യയുടെ ചുമതലക്കാരനായിരുന്നു. എന്തുകൊണ്ടോ, പാസ്റ്റർ ജോൺസൻ ചുമതല ഭാരം ഇറക്കി വച്ചു. പാസ്റ്റർ എം ജെ ഷാജിയുടെ ചുമതലയിൽ വിഴിഞ്ഞം ഏര്യാ ശക്തിയാർജ്ജിക്കുമെന്നത് യാഥാർത്ഥ്യമാണ്.

പാസ്റ്റർ എം.ജെ ഷാജി

ഇന്ന് (15/11/22) കുമ്പനാട്ട് കൂടിയ ഐ. പി സി കേരള സ്റ്റേറ്റ് പ്രസ്ബിറ്ററിയിൽ ലാണ് വിഴിഞ്ഞം ഏര്യയുടെ പ്രവർത്തനം പാസ്റ്റർ എം ജെ ഷാജിയ്ക് കൈമാറിയത്.
ഷാജി ബദേസ്ത എന്നറിയപ്പെടുന്ന പാസ്റ്റർ എം.ജെ. ഷാജി ഒരു നല്ല സംഘാടകനും , സുവിശേഷ ഉത്സാഹിയും മാണ്. വളരെ താമസിയാതെ വിഴിഞ്ഞം ഒരു സെന്ററായി പരിണമിക്കുമെന്ന് പ്രത്യാശിക്കാം.

LEAVE A REPLY

Please enter your comment!
Please enter your name here