വാർത്ത :- ബിനു രഘുനാഥ് യുപി
ഉത്തരാഖണ്ഡ് : നൈനിറ്റാൾ ജില്ലയിലെ റൂർക്കി- സോനാലി നഗറിൽ പെന്തെക്കോസ്ത് ആരാധനക്കിടെ സുവിശേഷ വിരോധികളുടെ അക്രമം. ഞായറാഴ്ച അഞ്ഞൂറോളം വരുന്ന സുവിശേഷ വിരോധികൾ സഭയിലേക്കു ഇരച്ചു കയറുകയും വിശ്വാസികളെ ക്രൂരമായി മർദ്ദിക്കുകയും സഭയിലെ ഉപകരണങ്ങൾ മുഴുവൻ തല്ലിത്തകർക്കുകയുമായിരുന്നു. മർദ്ദനത്തിൽ ഗുരുതരമായി പരിക്കേറ്റ ഇരുപത്തൊന്ന് വയസ്സുള്ള യുവാവിനെ പ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സഭാശുശ്രൂഷകനായ പാസ്റ്റർ നഥനിയേൽ സിങ്ങിനെയും ഭാര്യയെയും ആർ എസ് എസ്-ബജറംഗദൾ പ്രവർത്തകർ തടങ്കലിലാക്കി, തുടർന്ന് റൂർക്കി പോലീസ് എത്തി അവരെ അറസ്സ്റ്റ് ചെയ്തു പരാതിയുടെ അടിസ്ഥാനത്തിൽ ബിജെപി, വിഎച്ച്പി, മഹിളാ മോർച്ച എന്നീ സംഘടനകളിൽ ഉൾപ്പെട്ട ഇരുനൂറ്റമ്പത് പേർക്കെതിരെ പോലീസ് കേസെടുത്തിട്ടുണ്ട്.

കഴിഞ്ഞ 35 വർഷമായി ഇവിടെ പ്രവർത്തിക്കുന്ന ഈ സ്വതന്ത്ര സഭയിൽ ഇരുനൂറിലധികം വിശ്വാസികൾ ആരാധിക്കുന്നുണ്ട്. സംഘടിതമായ ആക്രമണം സഭക്കെതിരെ ഉണ്ടാകുമെന്ന മുന്നറിയിപ്പുണ്ടായിരുന്നു. ഈ സഭക്ക് നേതൃത്വം നൽകിയിരുന്ന പാസ്റ്റർ കൊറോണ ബാധിച്ച് മരണമടഞ്ഞിരുന്നു. അദ്ദേഹത്തിൻ്റെ ഭാര്യ സിസ്റ്റർ സാധനാ പീറ്റർ ആണ് ഇപ്പോൾ സഭക്ക് നേതൃത്വം നൽകുന്നത്.
ഇതിനിടെ സിവിൽ ലൈൻസ് കോട്‌വാലിയിൽ ഇന്ന് (തിങ്കളാഴ്ച) ഒരു യുവതിനൽകിയ മതപരിവർത്തന പരാതിയിൽ ഒരു കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. സഭക്ക് നേതൃത്വം നൽകുന്ന സിസ്റ്റർ സാധനാ പീറ്റർ, ആകാശി വിൽസൺ, മീനാക്ഷി വിൽസൺ, ഡൈസൺ, രജത്, പ്രിഞ്ച്, വീർപാൽ, അജിത്, ശുഭം തുടങ്ങി പത്ത് പേർക്കെതിരെയാണ് പോലീസ് കേസെടുത്തത്.
ഉത്തരാഖണ്ഡ് സംസ്ഥാനത്ത് ഈ ഞായറാഴ്ചതന്നെ ക്രിസ്തീയ ആരാധനകൾക്കെതിരായ മൂന്നു സമാന അക്രമങ്ങളാണ് അരംങ്ങേറിയത്. പ്രതിസന്ധികളിലൂടെ കടന്നുപോകുന്ന സഭകളെയും വിശ്വാസ സമൂഹത്തെയും പ്രാർത്ഥനയിൽ ഓർക്കുക


