Home Daily news പാസ്റ്റർ എം എസ് ഫിലിപ്പിന്റെ സഹധർമ്മിണി സൂസമ്മ ഫിലിപ്പ് (72) നിത്യതയിൽ ചേർക്കപ്പെട്ടു. സംസ്ക്കാരം ബുധനാഴ്ച

പാസ്റ്റർ എം എസ് ഫിലിപ്പിന്റെ സഹധർമ്മിണി സൂസമ്മ ഫിലിപ്പ് (72) നിത്യതയിൽ ചേർക്കപ്പെട്ടു. സംസ്ക്കാരം ബുധനാഴ്ച

0

N S. Nellikunnam

കൊട്ടാരക്കര : റോയൽ നഗർ പാളക്കോണത്ത്‌ വീട്ടിൽ പരേതനായ എം.കെ.ശാമുവേലിൻ്റെ മകൻ രാജസ്ഥാൻ കാംക്രോളി ഫിൽദൽഫിയ ഫെലോഷിപ്പ് ചർച്ച് സഭാ ശുശ്രൂഷകൻ പാസ്റ്റർ എം.എസ്.ഫിലിപ്പിന്റെ സഹധർമ്മിണി സൂസമ്മ ഫിലിപ്പ് (അമ്മിണി -72) രാജസ്ഥാനിൽ വച്ച് കർത്തൃസന്നിധിയിൽ ചേർക്കപ്പെട്ടു. സംസ്കാരം ബുധനാഴ്ച ഉച്ചയ്ക്ക് 2 മണിയ്ക്ക് രാജസ്ഥാൻ കാംക്രോളി ഫിലദെൽഫിയ ഫെലോഷിപ്പ് ചർച്ചിൽ. അഞ്ച് പതിറ്റാണ്ടുകൾക്ക് മുമ്പ് രാജസ്ഥാനിൽ എത്തിയ സൂസമ്മ വിവിധ സർക്കാർ സ്കൂളുകളിൽ അധ്യാപികയായി പ്രവർത്തിച്ചശേഷം സീനിയർ സെക്കണ്ടറി സ്കൂൾ പ്രിൻസിപ്പിലായി സർവീസിൽ നിന്നും വിരമിച്ചു. ജോലിയോടൊപ്പം രാജസ്ഥാൻ ഗ്രാമങ്ങളിൽ സുവിശേഷികരണത്തിൽ ഏറെ അധ്യാനിച്ചു. പരേത തൃശൂർ കൂട്ടാല പൊടിമണ്ണിൽ കുടുംബാംഗമാണ്.
മരുഭൂമിയിലെ അപ്പോസ്തോലൻ പരേതനാനായ ഡോ . തോമസ് മാത്യുവിന്റെ ഭാര്യ സഹോദരിയാണ്.
മക്കൾ : പരേതനായ റോയി ,അബി (ദുബായ്) , നിസി (കാനഡ) .മരുമക്കൾ: അനു(ദുബായ്), ജോൺസൻ (കാനഡ) .

LEAVE A REPLY

Please enter your comment!
Please enter your name here