വാർത്ത:- സൈമൺ കാസർഗോഡ്
*ഐ.പി.സി.കാസർഗോഡ് സെന്റെറിന്റെ പതിനൊന്നാമത് വാർഷിക കൺവെൻഷൻ മെയ് 13 മുതൽ മുതൽ 15 വരെ കാഞ്ഞങ്ങാട്ട് വ്യാപാര ഭവനിൽ ദിവസവും വൈകിട്ട് 6 മണി മുതൽ 8-30 വരെ നടക്കും. സെന്റർ മിനിസ്റ്റർ പാസ്റ്റർ സന്തോഷ് മാത്യു കൺവെൻഷൻ ഉത്ഘാടനം നിർവഹിക്കും. പാസ്റ്റർ വർഗീസ് എബ്രഹാം, ഇവാ.. ഷിബിൻ ജി ശാമുവേൽ എന്നിവർ വചന പ്രഘോഷണം നടത്തും. സെന്റെർ ക്വയർ ഗാനശുശ്രുഷ നിർവഹിക്കും. 14 – ന് സ്നാനവും, 15 ന് സംയുക്താരാധനയും ഉണ്ടാകും. പാസ്റ്ററന്മാരായ റ്റി.ജെ സജി, സൈമൻ പി.ജെ എന്നിവർ പബ്ളിസിറ്റി കൺവിനേഴ്സായും പ്രവർത്തിക്കുന്നു.പാസ്റ്റർ ശ്യാം രാജ് സെന്റർ സെക്രട്ടറിയാണ്.




