വാർത്ത: ഷാജിവർഗ്ഗീസ് കലയപുരം
പത്തനാപുരം: പത്തനാപുരം സെന്റർ പി.വൈ.പി.എയുടെ വാർഷിക സംഗമവും ആദരവും 2022 ഏപ്രിൽ 30 ശനി വൈകിട്ട് 3:30മുതൽ കുറുമ്പുകര ഐ.പി.സി എലിം സഭാഹാളിൽ നടക്കും. പത്തനാപുരം സെന്റർ മിനിസ്റ്റർ പാസ്റ്റർ സി.എ തോമസ് ഉത്ഘാടനം ചെയ്യും. പാസ്റ്റർ ജെയിംസ് വർഗീസ് [പ്രസിഡന്റ്, പിവൈപിഎ പാലക്കാട് മേഖല ]മുഖ്യ സന്ദേശം നൽകും.
പിവൈപിഎയുടെ 75 വർഷത്തെ ചരിത്രം പറയുന്ന ‘പിവൈപിഎ ചരിത്ര പഥങ്ങളിലൂടെ ‘ എന്ന പുസ്‌തക രചയിതാവ് പിവൈപിഎ സ്റ്റേറ്റ് സെക്രട്ടറി ഷിബിൻ ജി. ശമുവേലിനെയും, കൊട്ടാരക്കര മേഖല പിവൈപിഎയുടെ പുതിയ ഭാരവാഹികളെയും ഈ വാർഷിക യോഗത്തിൽ ആദരിക്കും.
പത്തനാപുരം സെന്റർ പിവൈപിഎ ക്വയർ ഗാനശുശ്രുഷക്ക് നേതൃത്വം നൽകും. സെന്റർ പി.വൈ.പി എ യുവജനങ്ങൾ വിവിധ പ്രോഗ്രാമുകൾ അവതരിപ്പിക്കും
സെൻ്റർ പി. വൈ. പി. എ നേതൃത്വം നൽകും




