Home Daily news തെക്കൻ ഇറാഖില്‍ 5,000 വര്‍ഷം പഴക്കമുള്ള ഭക്ഷണശാലയുടെ അവശിഷ്ടങ്ങള്‍ കണ്ടെത്തി

തെക്കൻ ഇറാഖില്‍ 5,000 വര്‍ഷം പഴക്കമുള്ള ഭക്ഷണശാലയുടെ അവശിഷ്ടങ്ങള്‍ കണ്ടെത്തി

0

വാർത്ത :- സുന്ദരേശൻ പോത്തൻകോട്

തെക്കൻ ഇറാഖിൽ 5,000 വർഷം
പഴക്കമുള്ള ഭക്ഷണശാലയുടെ
അവശിഷ്ടങ്ങൾ കണ്ടെത്തി.
ലോകത്തിലെ ആദ്യത്തെ
നഗരങ്ങളിലെ സാധാരണക്കാരുടെ
ജീവിതത്തെ കുറിച്ച് അറിവ് പകരുന്നതാണ് ഈ കണ്ടെത്തൽ . പുരാതന ഇറാഖിലെ സുമേറിയൻ നാഗരികതയുടെ ആദ്യ നഗര കേന്ദ്രങ്ങളിലൊന്നായി ഇതിനകം അംഗീകരിക്കപ്പെട്ട ലഗാഷിൽ ഭൂമിയുടെ ഉപരിതലത്തിൽ നിന്ന് 19 ഇഞ്ച് കീഴ്പ്പോട്ടായാണ് ഭക്ഷണശാല
സ്ഥിതിചെയ്യുന്നത്. പ്രാകൃത ശീതീകരണ
സംവിധാനത്തിന്റെ അവശിഷ്ടങ്ങൾ, ഒരു വലിയ ഓവൻ, ഭക്ഷണം
കഴിക്കുന്നവർക്കുള്ള ബെഞ്ചുകൾ, 150 ഓളം പാത്രങ്ങൾ എന്നിവയും പെൻസിൽവാനിയ
സർവകലാശാലയിലെയും പിസ സർവകലാശാലയിലെയും സംയുക്ത സംഘം കണ്ടെത്തി. മത്സ്യങ്ങളുടെയും മൃഗങ്ങളുടെയും അസ്ഥികൾ പാത്രങ്ങളിൽ കണ്ടെത്തി

LEAVE A REPLY

Please enter your comment!
Please enter your name here