വാർത്ത: NS. Nellikunnam
തിരുവല്ല:- സ്പീക്ക് ഫോർ ഐ.പി.സി യുടെ ആഭിമുഖ്യത്തിൽ തിരുവല്ലാ അശോക് ഇന്റർനാഷണൽ ഹോട്ടലിൽ വച്ച് നടത്തപ്പെട്ട സിമ്പോസിയവും ചർച്ചയും വമ്പിച്ച വിജയകരമായതായി റിപ്പോർട്ട് . പാസ്റ്റർ:ദാനിയേൽ തോമസ് (USA) അദ്ധ്യക്ഷത വഹിച്ചു. പാസ്റ്റർ :തോമസ് കുര്യൻ മോഡറേറ്ററായിരുന്നു. ബ്രദർ: ജോയി താനുവേലിൽ വിക്ഷയമവതരിച്ചു. ഐ.പി.സി.ഭരണഘടനാ ലംഘനങ്ങൾ, സഭ നേരിടുന്ന കോടതി കേസുകൾ, ഐ.പി.സി യുടെ വരുവാൻ പോകുന്ന സ്റ്റേറ്റ്, ജനറൽ തെരെഞ്ഞെടുപ്പ്, ഭരണഘടനാ പരിഷ്കാരങ്ങൾ തുടങ്ങിയ വിക്ഷയങ്ങളെക്കുറിച്ച് റവറണ്ട് : ഡോക്ടർ: ജോൺ കെ.മാത്യു ,ബ്രദർ : മാത്യു സാം കൊട്ടാരക്കര, പാസ്റ്റർ : എം ഐ തോമസ് തുടങ്ങിയവർ പ്രബന്ധങ്ങൾ അവതരിപ്പിച്ചു. പാസ്റ്റർ : ശാമൂവേൽ ജോൺ , അഡ്വ: ജോൺസൺ പള്ളിക്കുന്നേൽ, ഇവാഞ്ചി ലിസ്റ്റ് : പി.വി മാത്യൂ , സഹോദരന്മാരായ : സജി വെൺമണി , പി.റ്റി. തോമസ്, റോയി അലക്സ്, ഷാജ്ജു അലിമുക്ക് , പാസ്റ്റർ : ബോബൻ ക്ലിറ്റസ്, എന്നിവർ ചർച്ചകൾക്ക് നേതൃത്വം നൽകി. പാസ്റ്റർ : റോയി ജോസഫ് സ്വാഗതവും ബ്രദർ : ബിബിൻ ആമല്ലൂർ കൃതജ്ഞതയും രേഖപ്പെടുത്തി : എകദേശം 25 ൽ പരം ചോദ്യങ്ങളും അവയുടെ ഉത്തരങ്ങളും , കണ്ടെത്തലുകളും പരിഹാര മാർഗ്ഗങ്ങളും പങ്കെടുത്തവർ പങ്ക് വഹിച്ചു. പ്രത്യേകാൽ ക്ഷണിതാക്കളായിരുന്ന 40 ൽ പരം ആളുകൾക്ക് മാത്രമായിരുന്നു പ്രവേശനം. ഇതൊരു തുടക്കം മാത്രമാണെന്നും തുടർന്നും ഐ.പി സി സോണൽ , സെന്റർ കേന്ദ്രീകരിച്ച് വിശ്വാസി സമൂഹത്തെ പങ്കെടുപ്പിച്ച് വിവിധ മീറ്റിംഗുകൾ സ്പീക്ക് ഫോർ ഐ.പി.സി. യുടെയും ഇതര വാട്ട്സ് അപ്പ് ഗ്രൂപ്പുകളെയും പങ്കെടുപ്പിക്കുന്ന സെമിനാറുകൾ സംഘടിപ്പിക്കുവാൻ യോഗം തിരുമാനിച്ചു.






