ന്യൂസ് : എന്നെസ് നെല്ലിക്കുന്നം
ഐ.പി.സി. കുന്നത്തൂർ സെന്ററിന്റെ ആഭിമുഖ്യത്തിൽ കുടുംബ സംഗമവും , വിദ്യാഭ്യാസ സഹായ വിതരണവും 23 ന് ശനിയാഴ്ച രാവിലെ 10 മണി മുതൽ 12 മണി വരെ മിയ്യണ്ണൂർ ഐ.പി.സി ഫാമിലി വർഷിപ്പ് സെന്ററിൽ വച്ച് നടക്കും. സെന്റർ മിനിസ്റ്റർ പാസ്റ്റർ ജോൺ എസ് മരത്തിനാൽ അദ്ധ്യക്ഷത വഹിക്കുന്ന മീറ്റിംഗിൽ ഐ.പി.സി കേരള സ്റ്റേറ്റ് ജോയിന്റ് സെക്രട്ടറി ബ്രദർ വാളകംകുഞ്ഞച്ചൻ ഉത്ഘാടനം നിർവഹിക്കും. കുണ്ടറ സെന്റർ പാസ്റ്റർ വി.വൈ. തോമസ് മുഖ്യ സന്ദേശം നൽകുo. കുന്നത്തൂർ സെന്റർ ക്വയർ ഗാനശുശ്രുഷ നടത്തും. പാസ്റ്റർ മോഹനൻ ജി. നേതൃത്വം വഹിക്കും.





