News:- Simon kasargodu
കൽപ്പറ്റ: വയനാട്ടിലെ ഒരു സംഘം സുവിശേഷ പ്രവർത്തകരുടെ കൂട്ടായ പരിശ്രമത്താൽ, ഉരുൾ പൊട്ടലിൻ്റെ ദുരന്തത്തിൻ്റെ കയ്പ്പും വേദനയും നേരിട്ടറിഞ്ഞവരെ കഴിഞ്ഞ ദിവസം കൽപ്പറ്റ ലളിത് മഹൽ ഓഡിറ്റോറിയത്തിൽ ഒരുമിച്ച് കൂട്ടി. പ്രാപ്തരായ സഹോദരി മാരും പാസ്റ്റർമാരും ചില മണിക്കൂറുകൾ ഒത്തുകൂടിയ നൂറോളം പേരോട് വ്യക്‌തിപരമായി സംസാരിച്ചു. പങ്കെടുത്തവരുടെ വേദനകൾ പങ്കു വച്ചു. മാതാപിതാക്കൾ നഷ്ടപ്പെട്ട മക്കൾ , മക്കളും ഉറ്റവരും മരണപ്പെട്ടവരും, വീടും സകല സമ്പാദ്യങ്ങളും നഷ്ടപ്പെട്ടവരും നിറകണ്ണുകളോട് പങ്കുവച്ച കാര്യങ്ങൾ ശാന്തമായി കേട്ടു. അതിനു ശേഷം ടീമംഗങ്ങൾ അവരോടു സംസാരിച്ചത് അവർക്കാശ്വാസമായി.
അവരുടെ വലിയ നഷ്ടങ്ങൾ നികത്താൻ ആവില്ലങ്കിലും. അത്യാവശ്യ വസ്തുക്കളുടെ വിതരണവും നടത്തി. അവരുടെ ആവശ്യങ്ങൾ ഫോണിലൂടെ നേരത്തെ ചോദിച്ചറിഞ്ഞിരുന്നു. സർക്കാർ നൽകിയ വാടക വീടുകളിലാണി വർ ഇപ്പോൾ താമിസിക്കുന്നത്. ലഭ്യമായ ഈ വാടക വീടുകൾ ജില്ലയുടെ വിവിധ ഭാഗങ്ങളിലാണുള്ളത്. ഇത്രയും നാൾ ക്യാമ്പുകളിലായിരുന്ന വരാണ് വാടക വീട്ടിലേക്ക് മടങ്ങിയത്. അവശ്യങ്ങൾ അറിഞ്ഞ് അവർക്കായി വാങ്ങിയ മികച്ച കമ്പനികളുടെ കസേരകൾ, മേശകൾ, ടെലിവിഷൻ സെറ്റുകൾ, പ്രഷർകുക്കറുകൾ, മിക്സികൾ, ഇൻഡൻഷൻ കുക്കറുകൾ, ഡിന്നർ സെറ്റുകൾ, നോൺസ്റ്റിക് പാത്രങ്ങൾ തുടങ്ങി ആവശ്യ വസ്തുക്കൾ സ്വീകരിച്ച് അവർ മടങ്ങി.
ഹൈദ്രാബാദിലുള്ള പി.ജെ.എസ് പോൾ മിനിസ്ട്രീസ് ഭാരവാഹികളാണ് ജില്ലയിലെത്തി അഞ്ചു ലക്ഷത്തിലധികം രൂപയുടെ അവശ്യ വസ്തുക്കൾ വാങ്ങി നൽകിയത്. ലോക്കൽ ടീമിൻ്റെ കഠിനാദ്ധ്വാനത്താൽ ദുരിതബാധിതരെ നേരിൽ ബന്ധപ്പെട്ട് സഹായം എത്തിക്കാനും അതിലുപരി വ്യക്തിപരമായി സംസാരിക്കാനും കഴിഞ്ഞ ചാരിതാർഥാത്യത്തിലാണവർ. ഇതുവരെ വയനാട് ജില്ലയിൽ വസ്തുക്കളുമായി എത്തിയ ഭൂരിപക്ഷം ടീമുകളും അവർ കൊണ്ടുവന്ന വസ്തുവകകൾ ഗവ. ക്യാമ്പ് സ്റ്റോറുകളിൽ ഏല്പിച്ചു മടങ്ങുകയോ മറ്റ് ദരിദ്രമേഖലകളിൽ വിതരണം ചെയ്യുകയോ ആയിരുന്നു ഇതുവരെയുള്ള പതിവ്. വയനാട്ടിൽ കഴിഞ്ഞ 30 വർഷമായി താമസിച്ച് സുവിശേഷ പ്രവ്ർത്തനത്തിന് ഒപ്പം സാമൂഹൃപ്രവ്രത്തനവും നടത്തുന്ന
പാസ്റ്റർ കെ.ജെ. ജോബ് ഈ സംഗമത്തിന് നേതൃത്വം നൽകി. ലോക്കൽ ടീം അംഗങ്ങളായി പാസ്റ്റർമാരായ ബിജു പോൾ, ഷനോജ് എം. ജെ. തിമോത്തി ചന്ദ്രൻ , ബ്രദർ മെബിൻ പോൾ, , സന്ദീപ് വിളുമ്പുകണ്ടം ,ജാൻസി ജോബ്എന്നിവർ പ്രവർത്തിച്ചു. P.J.S. Paul മിനിസ്ടീസിൽ നിന്ന് സഹോദരൻമാരായ സജോ പ്രകാശ്, അഭിഷേക്, ജേക്കബ്ബ് തുടങ്ങിയവർ പങ്കെടുത്തു. പ്രതിദിനം നല്ലൊരു തുക വാടകയുള്ള കൽപ്പറ്റ ലളിത് മഹൽ ഓഡിറ്റോറിയത്തിൻ്റെ ഉടമയും ഈ പ്രോഗ്രാമിന് വേണ്ടി ആഡിറ്റോറിയം സൗജന്യമായി നൽകി മാതൃകയായി.



