Home Daily news ഐ.പി.സി കേരള സ്റ്റേറ്റ് കോസ്റ്റൽ മിഷൻ ബോർഡ് ;പ്രവർത്തനോദ്ഘാടനവും , സഹായ വിതരണവും , ഡിസംബർ...

ഐ.പി.സി കേരള സ്റ്റേറ്റ് കോസ്റ്റൽ മിഷൻ ബോർഡ് ;
പ്രവർത്തനോദ്ഘാടനവും , സഹായ വിതരണവും , ഡിസംബർ 4 ന്

0

വാർത്താ :- എൻ.എസ്. നെല്ലിക്കുന്നം

ഇന്ത്യാ പെന്തെക്കോസ്തു ദൈവ സഭ (ഐ.പി.സി) കേരള സ്റ്റേറ്റ് കോസ്റ്റൽ മിഷൻ ബോർഡിന്റെ 2022-25 വർഷത്തേക്കുള്ള പ്രവർത്തനത്തിന്റെ
പ്രവർത്തനോദ്ഘാടനവും , സഹായ വിതരണവും , ഡിസംബർ 4 ന് വൈകിട്ട് 5 മുതൽ 7 മണി വരെ ഐ.പി.സി ചെറിയ തുറ ബഥേൽസഭാ ഹാളിൽ വച്ച് നടക്കും. ഐ.പി.സി. കേരള സ്റ്റേറ്റ് വൈസ് പ്രസിഡൻറ് പാസ്റ്റർ എബ്രഹാം ജോർജ്ജ് അദ്ധ്യക്ഷത വഹിക്കുന്ന ഉത്ഘാടന സമ്മേളനം ഐ.പി.സി കേരള സ്റ്റേറ്റ് പ്രസിഡന്റ് പാസ്റ്റർ കെ.സി തോമസ് ഉത്ഘാടനം നിർവഹിക്കും. സ്റ്റേറ്റ് സെക്രട്ടറി പാസ്റ്റർ ദാനിയേൽ കൊന്ന നിൽക്കുന്നതിൽ മുഖ്യ വചന സന്ദേശം നൽകും . സ്റ്റേറ്റ് ജോയിന്റ് സെക്രട്ടറിന്മാരായ പാസ്റ്റർ രാജു ആനിക്കാട്, ബ്രദർ ജയിംസ് ജോർജ്ജ്, ട്രഷറാർ ബ്രദർ പി.എം.ഫിലിപ്പ് എന്നിവർ ആശംസകൾ അറിയിക്കും. ചാരിറ്റി പ്രവർത്തനത്തിന്റെ ഭാഗമായി സാബത്തിക സഹായവിതരണവും നടക്കും. ഐ.പി.സി സ്റ്റേറ്റ് കോസ്റ്റൽ മിഷൻ ചെയർമാൻ പാസ്റ്റർ എൻ വിജയകുമാർ . വൈസ് ചെയർമാൻ പാസ്റ്റർ സാബു ആര്യ പള്ളിൽ, മിഷൻ സെക്രട്ടറി ബ്രദർ ബിനു വി ജോർജ്ജ്, ട്രഷറാർ ബ്രദർ ഡേവിഡ് സാം, കോഡിനേറ്റർ പാസ്റ്റർ എം.ജെ ഷാജി. ബോർഡ് മെബറന്മാരായ പാസ്റ്റർ കുഞ്ഞുമോൻ കോശി കൊല്ലം, പാസ്റ്റർപോൾ സുരേന്ദ്രൻ തിരുവനന്തപുരം എന്നിവർ നേതൃത്വം നൽകും.

പരസ്യം

LEAVE A REPLY

Please enter your comment!
Please enter your name here