ജി.എം തിരുവനന്തപുരം
ഐ.പി.സി പെനിയേൽ കാഞ്ഞിരം പാറ സഭയുടെ ബിൽഡിംഗ് പണി മൂന്നാം ഘട്ടം ആരംഭിച്ചു.
ആത്മിയ മുന്നേറ്റ ടീംമിന്റെ സ്റ്റേറ്റ് ഇലക്ഷൻ കാലഘട്ടത്തിൽ സഭാ ഹോൾ പണിയുവാൻ സഹായിക്കാം മെന്ന് നേതാക്കന്മാർ വാഗ്ദാനം ചെയ്തിരുന്നു. ബ്രദർ പി.എം.ഫിലിപ്പ് സാർ മാത്രം ജയിച്ചു. ബാക്കി എല്ലാവരും തോറ്റുപോയി അതോടെ വാഗ്ദാനങ്ങളും എവിടെയോ മറിഞ്ഞു. ചില മാസങ്ങൾ കഴിഞ്ഞപ്പോൾ ജനറൽ ഇലക്ഷൻ വന്നു. ജനറൽ നേതാക്കന്മാർ വലിയ വാഗ്ദാനം തന്നു. ഒരാൾ കമ്പി, ഒരാൾ സിമന്റ്, മറ്റൊരാൾ മണലും ചല്ലിയും, എന്നു വേണ്ട പലതും വാഗ്ദാനം. ഞാൻ ഇവരുടെയൊക്കെ ചവേറായി പ്രവർത്തിച്ചു. ഭൂരിപക്ഷത്തിൽ എല്ലാവരും ജയിച്ചു. അതോടെ നേതാക്കന്മാർ എന്നെയും സഭയുടെ പണിയും അവർ മറന്നു. സഭാ പണിക്ക് വേണ്ടി ഒരു അപേക്ഷ പ്രസിഡന്റിന് നൽകി.( അപേക്ഷ എന്റെ കൈയ്യിൽ നിന്നും വാങ്ങിയത് ബഹു. ലൂക്ക് സാർ ആയിരുന്നു) അത് ഇപ്പോൾ ലൂക്ക് സാറിന്റെ ചവറ്റുകൊട്ടയിലോ എവിടെയോ കാണുമായിരിക്കും. നേതാക്കന്മാർ മറന്നെങ്കിലും ദൈവം മറന്നില്ല. സഭാ ഹോളിന്റെ കാര്യം പലരോടും പറഞ്ഞു. പാസ്റ്റർ തോമസ് കുര്യൻ USA തുടങ്ങി പലരുടേയും തുച്ഛമായ സഹായങ്ങൾ കൊണ്ട് ഫൗണ്ടേഷൻ, ഫില്ലർ, എന്നിവയുടെ പണി ഒന്നാം ഘട്ടമായി തീർന്നു. 2 വർഷത്തിന് ശേഷം പലരുടേയും ചെറിയ ചെറിയ സഹായങ്ങളും സ്വന്തമായി ലഭിച്ചതും കൊണ്ട് രണ്ടാം ഘട്ട പണി തുടങ്ങി. കട്ടള നിരപ്പ് ഭിത്തികെട്ടി, മേൽക്കുര ഷീറ്റ് ഇട്ടു. തറയിൽ പ്ലാസ്റ്റിക് ഷിറ്റ് ഇട്ട് ആരാധന ആരംഭിച്ചു. മഴയും കാറ്റും വന്നാൽ ആരാധന തടസ്സപ്പെടുമായിരുന്നു. സൗത്ത് സെന്റർ സ്പോൺസർ മിനിസ്റ്റർ നൽകിയ ഒരു ലക്ഷം രൂപയിൽ മൂന്നാം ഘട്ട പണി തുടങ്ങി. മേൽ കൂര ഷിറ്റ് മാറ്റി വാർപ്പ് ഒഴിച്ചാൽ ബാക്കി പണിതീർക്കുവാൻ ഇനി മൂന്നു ലക്ഷം രൂപ കൂടി വേണ്ടി വരും ദൈവമക്കളുടെ പ്രാർത്ഥന ആവശ്യപ്പെടുന്നു. ദൈവനാമത്തിൽ സഹായിക്കുവാൻ താല്പര്യമുള്ളവർ ബന്ധപ്പെടുവാൻ 9562305 308






