
വാർത്ത… സാം തോമസ് വഴയില
തിരുവനന്തപുരം :ഇന്ത്യാ പെന്തക്കോസ്ത് ദൈവസഭ ആറ്റിങ്ങൽ സെന്റർ പ്രയർ ബോർഡിന്റെ ആഭിമുഖ്യത്തിൽ നടത്തുന്ന 7 ദിവസത്തെ ഉപവാസ പ്രാർത്ഥനയും ഉണർവ് യോഗങ്ങളും. ആറ്റിങ്ങൽ സെന്റർ സഭയായ തോന്നയ്ക്കൽ ഐപിസി സിയോൺ ചർച്ചിൽ വച്ച് 2021 നവംബർ 28 മുതൽ ഡിസംബർ 4 വരെയാണ് പ്രാർത്ഥനാകൾ ക്രമീകരിച്ചിരിക്കുന്നത്. ദൈവത്തിന്റെ സർവ്വായുധ വർഗ്ഗം ധരിച്ചു കൊള്ളുക എന്ന് തീം ആസ്പദമാക്കിയുള്ള ഉപവാസ പ്രാർത്ഥന സെന്റർ മിനിസ്റ്റർ പാസ്റ്റർ വിൽസൺ ഹെൻട്രി ഉദ്ഘാടനം ചെയ്യുന്നു. അനുഗ്രഹീത ശുശ്രൂഷകൻ തമ്പി പത്തനാപുരം ഈ യോഗങ്ങളിൽ മുഖ്യ സന്ദേശം നൽകുന്നു. ഇദ്ദേഹത്തെ കൂടാതെ മറ്റു ദൈവദാസന്മാരും ദൈവവചനം സൂക്ഷിക്കുന്നു എല്ലാ ദിവസവും 3 സെക്ഷനുകൾ ആയിട്ടാണ് മീറ്റിംഗ് ക്രമീകരിച്ചിരിക്കുന്നത്. രാവിലെ 10 മണി മുതൽ 1 മണി വരെയും ഉച്ചയ്ക്ക് 2 30 മുതൽ 4 മണി വരെയും വൈകുന്നേരം 6 മണി മുതൽ 8 മണി വരെയുമാണ് മീറ്റിങ്ങുകൾ.



