എൻ എസ് നെല്ലിക്കുന്നം
*18/11/2025 (ചെവ്വ) IPC കേരള സ്റ്റേറ്റ് കൗൺസിൽ &’ പ്രസ്ബിക്റ്ററി എടുത്ത തീരുമാനങ്ങൾ
1 കേരള സ്റ്റേറ്റ് ഐപിസി ക്കു വിരോധമായി ഇന്ററിം കമ്മറ്റിയെ തീരുമാനിച്ചു കൊണ്ട്, നിയമവിരുദ്ധമായി തുടരുന്ന ജനറൽ നൽകിയ കത്തുകൾ സ്വീകരിക്കേണ്ടതില്ല എന്ന് എന്ന് സ്റ്റേറ്റ് കൗൺസിൽ തീരുമാനിച്ചു.
2 ഐപിസി സ്റ്റേറ്റ്/റീജിയനിലെ ശുശ്രൂഷകരെ നിയമിക്കുന്നതും നീക്കുന്നതും നടപടികൾ കൈക്കൊള്ളുന്നതും ഭരണഘടനാ പ്രകാരം അധികാരം ഉള്ളത് അതാത് സ്റ്റേറ്റ് അഥവാ റീജിയനാണ് എന്നതിനാൽ പാസ്റ്റർ ദാനിയേൽ കൊന്നനിൽക്കുന്നതിലിനെ പുറത്താക്കുവാൻ ഭരണഘടന അനുസരിച്ചു ജനറൽ കൗൺസിലിനു അധികാരം ഇല്ലാത്തത് കൊണ്ട്, നിയമ വിരുദ്ധമായി തുടരുന്ന ജനറൽ ഇറക്കിയ കത്ത് സ്റ്റേറ്റ് കൗൺസിൽ അംഗീകരിക്കുന്നില്ല എന്ന് തീരുമാനിച്ചു.
3 വിഘടന പ്രവർത്തനം നടത്തുകയും സ്റ്റേറ്റ് ഐപിസി യുടെ പേരിൽ ബാങ്ക് അക്കൗണ്ട് തുറന്നു നിയമവിരുദ്ധമായി പണം പിരിക്കുകയും ചെയ്ത പാസ്റ്റർ സിസി എബ്രഹാം, കെപി കുര്യൻ, ജെയിംസ് ജോർജ്ജ് എന്നിവർക്ക് എതിരെ ക്രിമിനൽ കേസ് കൊടുക്കാൻ തീരുമാനിച്ചു. ഈ വിഷയത്തിൽ സിസി എബ്രഹാമിന് എതിരെ ക്രിമിനൽ കേസ് ഫയൽ ചെയ്യുന്നതിന് മുന്നോടിയായി show cause നോട്ടീസ് അയക്കാനും തീരുമാനം എടുത്തു.
4 സഭാ വിരുദ്ധമായി വിഘടന പ്രവർത്തനങ്ങളിൽ ഏർപ്പെട്ട പാസ്റ്റർ സിസി എബ്രഹാം, സണ്ണി കുര്യൻ, രാജു ആനിക്കാട്, ജെയിംസ് ജോർജ്ജ് വേങ്ങൂർ, ബിജു രാമക്കൽമേട് എന്നിവരെ കൗൺസിലിൽ നിന്ന് സസ്പെൻഡ് ചെയ്തു.
5 കേരള സ്റ്റേറ്റ് പ്രവർത്തനങ്ങളെ ഭിന്നിപ്പിച്ചു കൊണ്ട് മലബാർ രൂപീകരണത്തിൽ പ്രവർത്തിച്ചവരിൽ ഉൾപ്പെട്ട കൗൺസിൽ അംഗങ്ങൾ ആയിരുന്നവരെയും സസ്‌പെൻഡ് ചെയ്തു.
6 സഭാ വിരുദ്ധ പ്രവർത്തനങ്ങൾ നടത്തുന്നതിൽ നേതൃത്വം നൽകുകയും വിവിധ ക്രിമിനൽ കേസുകളിൽ നിരന്തരം ഉൾപ്പെടുകയും കൗൺസിൽ രേഖകൾ കൃത്രിമ മായി ഉണ്ടാക്കി ദുരുപയോഗപ്പെടുത്തുകയും ചെയ്ത കെപി കുര്യനെ പാസ്റ്റർ ക്രെഡൻഷ്യൽ നഷ്ടമാക്കി, സസ്‌പെൻഡ് ചെയ്തു.
7 കുമ്പനാട് സെന്റർ പാസ്റ്റർ സ്ഥാനത്ത് നിന്ന് വത്സൻ എബ്രഹാമിനെ നീക്കം ചെയ്തു.
8 പാസ്റ്റർ ഷിബു നെടുവേലിയെ കുമ്പനാട് സെന്റർ പാസ്റ്റർ ആയി നിയമിച്ചു.
9 RTI അനുസരിച്ചു ഏലൂർ രെജിസ്ട്രാർ ഓഫീസ് നൽകിയതും നിലവിലുള്ളതുമായ ഭരണഘടന അനുസരിച്ചു 2024 – 2025 വർഷത്തിലെ മെമ്പർഷിപ്പ് 5.00/- (അഞ്ചു) രൂപ വീതം സ്വീകരിക്കുവാൻ തീരുമാനിച്ചു. ഇത് സെന്ററുകൾ നേരിട്ട് ഓഫീസിൽ നൽകണം.
10 ഐപിസി കേരള സ്റ്റേറ്റ് ഇലക്ഷൻ 2026 മാർച്ച് 9 നു നടത്താൻ തീരുമാനിച്ചു.
11 ഐപിസി കേരള സ്റ്റേറ്റ് ഇലക്ഷൻ കമ്മീഷനായി, റിട്ട. കോഴഞ്ചേരി പഞ്ചായത്ത് സെക്രട്ടറി, സഹോദരൻ ജോൺ തോമസിനെയും, റിട്ടണിഗ് ഓഫീസർമാരായി പാസ്റ്റർ. സാംകുട്ടി ചാക്കോ നിലമ്പൂർ, ബ്ര. ബെന്നി കൊച്ചുവടക്കേതിൽ, ഡോ. സാബു ജോൺ എന്നിവരെയും നിയമിച്ചു.
12 ഐപിസി കേരള സ്റ്റേറ്റ് ഓഫീസ് പ്രവർത്തനങ്ങളിൽ പുതിയ രണ്ടു പേരെ നിയമിക്കുവാൻ തീരുമാനിച്ചു.




