ജോൺസൺ അലക്സാണ്ടർ കർണാടക
മുണ്ടുക്കോഡ് : സെൻട്രൽ ഡിസ്റ്റിക് ഓഫ് സൗത്ത് ഇന്ത്യ അസംബ്ലിസ് ഓഫ് ഗോഡ് നോർത്ത് കന്നട മുണ്ട്ക്കോഡ് സെക്ഷൻ പാസ്റ്റേഴ്സ് മീറ്റിംഗ് (5/9 / 24 ) ഇന്നു രാവിലെ പത്തുമണി മുതൽ മുണ്ടുക്കോഡ് ഇമ്മാനുവൽ എ ജി ചർച്ചിൽ വെച്ച് സെക്ഷൻ പ്രെസ്സ്ബിറ്റർ റവറന്റ് പി റ്റി സാംസൺ അവറുകളുടെ അധ്യക്ഷതയിൽ നടന്നു. നോർത്ത് കർണാടകയുടെ വിവിധ ദേശങ്ങളിൽ നിന്ന് ദൈവദാസന്മാർ കൂടി വരികയും വന്നവർക്ക് ഈ മീറ്റിംഗ് അനുഗ്രഹമായി തീരുകയും ചെയ്തു. നോർത്ത് കർണാടക പ്രസ്ബിറ്റർ റവ പി റ്റി സാംസൺ അവർകൾ മധ്യസ്ഥ പ്രാർത്ഥനയ്ക്കും ദൈവവചന ശുശ്രൂഷയ്ക്കും നേതൃത്വം നൽകി.




