Home Daily news ഐ.പി.സി. കേരള സ്റ്റേറ്റ് മിഷൻ ബോർഡ്; പ്രവർത്തനോദ്ഘാടനം 15 ന് നടന്നു

ഐ.പി.സി. കേരള സ്റ്റേറ്റ് മിഷൻ ബോർഡ്; പ്രവർത്തനോദ്ഘാടനം 15 ന് നടന്നു

0

വാർത്ത:- എൻ എസ് നെല്ലിക്കുന്നം

ഐപിസി കേരള സ്റ്റേറ്റ് മിഷൻ ബോർഡിന്റെ ആഭിമുഖ്യത്തിൽ 2022-2025 വർഷത്തേക്കുള്ള പ്രവർത്തന ഉത്ഘാടനം 15 ന് (15/11/2022) ചൊവ്വാഴ്ച കുമ്പനാട് കൗൺസിൽ ഹാളിൽ വച്ചു നടന്നു.
കേരള സ്റ്റേറ്റ് വൈസ് പ്രസിഡന്റ് പാസ്റ്റർ :എബ്രഹാം ജോർജിന്റെ അധ്യക്ഷതയിൽ കൂടിയ ഈ മീറ്റിംഗിൽ കേരള സ്റ്റേറ്റ് പ്രസിഡന്റ് പാസ്റ്റർ :കെ സി തോമസ് ഉത്ഘാടനം നിർവഹിച്ചു. കേരള സ്റ്റേറ്റ് സെക്രട്ടറി പാസ്റ്റർ :ദാനിയേൽ കൊന്നനിൽക്കുന്നതിൽ മുഖ്യ സന്ദേശം നൽകി.

തുടർന്ന് സ്റ്റേറ്റ് മിഷൻ ബോർഡ് ട്രഷാർ ബ്രദർ :വിൻസെന്റ് തോമസ് – പാസ്റ്റർ ബേബി ജേക്കബ്, പാസ്റ്റർ ബേബി വർഗീസ് എന്നിവരിൽ നിന്ന് ആദ്യ സംഭാവനകൾ സ്വീകരിച്ചു. കേരള സ്റ്റേറ്റ് എക്‌സികുട്ടിവ് സ് ആശംസകൾ അറിയിച്ചു.കേരള മിഷൻ ബോർഡ് ചെയർമാൻ പാസ്റ്റർ സണ്ണി എബ്രഹാം കൃതജ്ഞത പറയുകയും ചെയ്തു. മിഷൻ ബോർഡ് എക്സിക്കുട്ടിവ്സ് ആയിരിക്കുന്ന ചെയർമാൻ പാസ്റ്റർ സണ്ണി എബ്രഹാം, വൈസ് ചെയർമാൻ പാസ്റ്റർ റ്റിജു ചാക്കോ, സെക്രട്ടറി ബ്രദർ സണ്ണി എബ്രഹാം, ജോയിന്റ് സെക്രട്ടറി ബ്രദർ റോയ് ആന്റണി ,ട്രഷാർ ബ്രദർ വിൻസെന്റ് തോമസ്, ബേബി ജേക്കബ് എന്നിവർ നേതൃത്വം നൽകി.

LEAVE A REPLY

Please enter your comment!
Please enter your name here