Home Daily news സേ പരീക്ഷയിലൂടെപത്താം ക്ലാസ് നേടുവാൻ അവസരം; സേ പരീക്ഷ ഡിസംബർ ഒന്നു മുതൽ

സേ പരീക്ഷയിലൂടെ
പത്താം ക്ലാസ് നേടുവാൻ അവസരം; സേ പരീക്ഷ ഡിസംബർ ഒന്നു മുതൽ

0

വാർത്ത: NS നെല്ലിക്കുന്നം

ഗവൺമെന്റ് അധികാര പദവിയിൽ,പരീക്ഷാ ഭവൻ നടത്തുന്ന പത്താംതര തുല്യത സേ പരീക്ഷ (സേവ് എ ഇയർ) ഡിസംബർ ഒന്നു മുതൽ ഏഴ് വരെ നടക്കും പരീക്ഷാ സെൻററുകളിൽ ഇന്ന് മുതൽ (നവംബർ 16) 19 വരെ ഫീസ് അടക്കാം. വിശദ വിവരങ്ങൾക്ക് www.Kerala Pareekshabhavan.in എന്ന വെബ്സൈറ്റ് പരിശോധിക്കാവുന്നതാണ്. ഐ.പി സി യിൽ വർഷങ്ങളായി ശുശ്രൂഷിച്ചുവരുന്ന നിരവധി ദൈവദാസന്മാർ പ്രത്യേകിച്ച് മലബാറിലും, തിരുവനന്തപുരം ജില്ലയിലും , മറ്റ് പിന്നോക്ക മേഖലകളിലും എസ്എസ്എൽസി എന്ന കടമ്പ കടക്കാൻ കഴിയാതെ , ID കാർഡ് ലഭിക്കാത്ത ധാരാളം ശുശ്രൂഷകന്മാരുണ്ട്. അത്തരക്കാർക്ക് ലഭിക്കുന്ന ഈ അവസരം തക്കത്തിൽ വിനിയോഗിച്ചാൽ അംഗീകൃത പാസ്റ്റർമാരുടെ കുറവ് ഒരു പരിധിവരെ ഈ മേഖലകളിൽ പരിഹരിക്കാൻ കഴിയും. നോർത്ത് മലബാറിൽ മാത്രം ഇത്തരത്തിൽലുളള നാൽപ്പതിൽപ്പരം ദൈവദാസന്മാർ ഉണ്ടെന്ന് , നോർത്ത് മലബാർ ഐ.പി.സി സ്റ്റേറ്റ് കൗൺസിൽ മെമ്പർ തോമസ് ജേക്കബ് കണ്ണൂർ ഒരഭിമുഖത്തിൽ പറഞ്ഞു. ലഘുവായി എഴുതി പത്താം തരം പാസ്സാകുവാനുള്ള അവസരം ഉപയോഗിക്കണമെന്നും ജി.എം മീഡിയയ്ക്ക് വേണ്ടി തോമസ് ജേക്കബ് കൂട്ടി ചേർത്തു.

LEAVE A REPLY

Please enter your comment!
Please enter your name here