Home Daily news ഐ.പി.സി കോട്ടയം ഡിസ്ടിക്ക് കൺവെൻഷന് ഇന്ന് (4/1/23) തുടക്കം

ഐ.പി.സി കോട്ടയം ഡിസ്ടിക്ക് കൺവെൻഷന് ഇന്ന് (4/1/23) തുടക്കം

0

തോമസ് ജേക്കബ് കണ്ണൂർ

കോട്ടയം: ഐപിസി കോട്ടയം നോർത്ത് സൗത്ത് സെന്ററുകൾ സംയുകതമായി എൺപത്തിമൂന്ന് വർഷങ്ങളായി നടത്തിവരുന്ന കോട്ടയം ഡിസ്ട്രിക്ട് വാർഷിക കൺവൻഷൻ ഇന്നു് മുതൽ (04/01/23) എട്ട് വരെ കോട്ടയം തിരുനക്കര മൈതാനിയിൽ നടക്കും. ഐപിസി കോട്ടയം നോർത്ത് സെന്റർ പ്രസിഡന്റ് പാസ്റ്റർ ഫിലിപ്പ് കുര്യാക്കോസ് അധ്യക്ഷനായി, ഐപിസി കോട്ടയം സൗത്ത് സെന്റർ പ്രസിഡന്റ് പാസ്റ്റർ ജോയി ഫിലിപ്പ് എൺപത്തിനാലാമത് കോട്ടയം കൺവൻഷൻ ഉദ്ഘാടനം ചെയ്യും. ദിവസവും വൈകിട്ട് ആറു മണിമുതൽ ഒൻപത് മണിവരെയുള്ള പൊതുയോഗങ്ങളിൽ പാസ്റ്റർ ഏബ്രഹാം ജോർജ്ജ്, പാസ്റ്റർ ഡാനിയേൽ കൊന്നനിൽക്കുന്നതിൽ, പാസ്റ്റർ സണ്ണി കുര്യൻ വാളകം, പാസ്റ്റർ രാജു മേത്ര, പാസ്റ്റർ ഷിബു തോമസ് ഒക്കലഹോമ, പാസ്റ്റർ എബി പീറ്റർ, പാസ്റ്റർ അനീഷ് തോമസ് റാന്നി എന്നിവർ മുഖ്യ പ്രസംഗകർ ആയിരിക്കും. ഡോക്ടർ ബ്ലസൻ മേമന, ഇമ്മാനുവേൽ , കെ.ബി., ലോർഡ്‌സൺ ആന്റണി, ഷൈജു ദേവദാസ്, ഷാരോൺ വര്ഗീസ്, ജീസൻ ജോർജ്ജ് എന്നിവർ നേതൃത്വം നൽകുന്ന ബോവർഗസ് കോട്ടയം സംഗീതമാലപിക്കും. ഞായർ രാവിലെ എട്ടുമണിമുതൽ അയ്യായിരത്തിലധികം വിശ്വാസികൾ പങ്കെടുക്കുന്ന സംയുക്ത സഭായോഗം കൺവൻഷന്റെ പ്രത്യേകതയാണ്. ദിവസവും രാവിലെ ബൈബിൾ ക്ലാസുകൾ, മാസ യോഗ വാർഷികം, പുത്രികാ സംഘടനകളുടെ വാർഷികങ്ങൾ, ഉപവാസ പ്രാർത്ഥന എന്നിവയാണ് മറ്റ് മീറ്റിങ്ങുകൾ. മുൻകാലങ്ങളിൽ അക്ഷരനഗരിയുടെ ചരിത്രത്തിലിടം നേടിയതും കോട്ടയത്തെ സഭകളുടെ വളർച്ചക്ക് മുതൽകൂട്ടാവുകയും ചെയ്ത ഒന്നാന്ന് കോട്ടയം കൺവൻഷൻ . . കോട്ടയം ഡിസ്ട്രിക്ട് കോർഡിനേഷൻ കമ്മറ്റിയുടെ കീഴിൽ പാസ്റ്റർ സുധീർ വര്ഗീസ് ജനറൽ കൺവീനറായി വിവിധ സബ് കമ്മറ്റികൾ കൺവൻഷന്റെ വിപുലമായ ക്രമീകരണങ്ങൾക്ക് നേതൃത്വം കൊടുക്കുന്നു. ഷെറിൻ കാ ഹളമാണ് പബ്ളസിറ്റി കൺവിനർ .

LEAVE A REPLY

Please enter your comment!
Please enter your name here