എൻ എസ് നെല്ലിക്കുന്നം
ഐ.പി.സി ജനറൽ എക്സിക്യൂട്ടീവ് തെരെത്തെടുപ്പ് 2023 ഫെബ്രുവരി 28 – ന് അന്തർദേശീയ ആസ്ഥാനമായ കുബ നാട് ഹെബ്രോൻ പുരത്ത് നടക്കുമെന്ന് കരുതാം.
ജനറൽ പ്രസിഡന്റ് റവ. വത്സൻ എബഹാമിന്റെ അദ്ധ്യക്ഷതയിൽ കൂടിയ ജനറൽ കൗൺസിൽ യോഗത്തിൽ ഫെബ്രുവരി 28 നു് നിലവിലെ ഭരണഘടന പ്രകാരം തെരെത്തെടുപ്പ് നടത്തുമെന്ന് പ്രഖ്യാപിച്ചതും മാണ്. എന്നാൽ ഭേദഗതി ചെയ്ത ഭരണഘടന പ്രകാരമാണോ ? പഴയ ഭരണഘടന പ്രകാരാമാണോ ഇലക്ഷൻ നടത്തുന്നതെന്നു വിശ്വാസ സമൂഹം ആശങ്കയിലാണ്. ഭേദഗതി ചെയ്ത ഭരണഘടന രജീഷ് റ്റർ ചെയ്തു യെന്നും ചെയ്തിട്ടില്ലായെന്നും അഭ്യൂഹം നിലനിൽക്കുന്നു. ഭേദഗതി ചെയ്ത ഭരണഘടന പ്രകാരം ഇലക്ഷൻ നടക്കുന്നു യെങ്കിൽ പലർക്കും സ്ഥാനാർത്ഥിയാകുവാൻ കഴിയാതെ വരും മെന്നും കേൾക്കുന്നു. അപ്പോൾ തന്നെ സ്ഥാനാർത്ഥികളുടെ പാനൽ പോസ്റ്ററുകൾ സോഷ്യൽ മീഡിയകളിലും വാട്ട്സാപ്പ് ഗ്രൂപ്പുകളിലും പരസ്യമായി പ്രത്യക്ഷപ്പെടുന്നു. സ്ഥാനാർത്ഥികൾ അറിയുകയോ, . ഉറപ്പിക്കുകയോ ചെയ്തിട്ടില്ലായെന്നാന്ന് അറിവ് . പാനൽ കാര്യത്തിൽ ഇതുവരെ സ്ഥിരപ്പെട്ട യാതോന്നും ആയിട്ടില്ലായെന്നാ താണ് സത്യം. ഇത്തരം വ്യാജ പാനൽ ഗ്രൂപ്പ് പോസ്റ്ററുകളെ പ്രസിദ്ധീകരിച്ച് ദൈവജനത്തെ ആശങ്കയിലാക്കുകയെന്നതാണ് ലക്ഷ്യം. നേതൃത്വത്തിൽ നില്ക്കുവാൻ ആഗ്രഹിക്കുന്നവർ മൗനികളാകുന്നതു തന്നെ അണിയറ നീക്കങ്ങളുടെ ഒരു ഭാഗമായി മാത്രം കരുതാം. വ്യക്തമായ ഒരു പാനൽ ചിത്രം കാണുവാൻ ഇനിയും കാത്തിരിക്കേണ്ടി വരും




