Home Daily news ഐ. പി. സി തമിഴ്നാട് സ്റ്റേറ്റ് പ്രസിഡന്റിന്റെ ജ്യേഷ്ഠ സഹോദരൻ പാസ്റ്റർ ജെ ജോർജ് അക്കരെനാട്ടിൽ

ഐ. പി. സി തമിഴ്നാട് സ്റ്റേറ്റ് പ്രസിഡന്റിന്റെ ജ്യേഷ്ഠ സഹോദരൻ പാസ്റ്റർ ജെ ജോർജ് അക്കരെനാട്ടിൽ

0

തോമസ് ജേക്കബ് കണ്ണൂർ ബ്യൂറോ

ചെന്നൈ :-തമിഴ്നാട് ഐ പി സി വടാപ് സെന്റർ മിനിസ്റ്റർ പാസ്റ്റർ ജെ ജോർജ് ഇന്ന് രാവിലെ ഡിണ്ടിക്കൽ വെച്ച് ഉണ്ടായ വാഹനപകടത്തിൽ നിത്യതയിൽ പ്രവേശിച്ചു. ഐ പി സി തമിഴ്നാട് സ്റ്റേറ്റ് പ്രസിഡന്റായ പാസ്റ്റർ ജെ മാത്യുവിന്റെ ജേഷ്ഠസഹോദരനാണ്. റാന്നിയിൽ നിന്നും 75 വർഷങ്ങൾക്ക്
മുൻപ് തന്റെ പിതാവ് സുവിശേഷവേലക്കായി തമിഴ്നാട്ടിൽ
പോയതാണ്. മറ്റൊരു സഹോദരനായ ജെ.ജോൺസൺ ഒറഗടം ഐ.പി.സി.കോവിഡ് കാലഘട്ടത്തിൽ കോവിഡ് രോഗത്താൽ മരണപ്പെട്ടിരുന്നു.കൊട്ടാരക്കര കൊച്ചുകിഴക്കേതിൽ മോനിയാണ് ഭാര്യ.
സംസ്കാര ശുശ്രൂഷ നാളെ രാവിലെ ( 29/6/23) 9 മണിമുതൽ ഐപിസി വടാപ് സഭഹാളിൽ.
ദുഃഖാർത്തരായ കുടുംബാംഗങ്ങളെ ഓർത്ത് പ്രാർത്ഥിക്കുക. ജി.എം മീഡിയായുടെ ദുഃഖവും പ്രത്യാശയും അറിയിക്കുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here