സൈമൺ കാസർഗോഡ്
സുവിശേഷ ദൗത്യവുമായി ഒരു കൂട്ടം പാസ്റ്ററന്മാർ (15/6/23) പതിനഞ്ചാം തീയതി കേരള തമിഴ്നാട് ബോർഡറായ കളിയിക്കവിളയിൽ നിന്നും സുവിശേഷ കേരള യാത്ര ആരംഭിച്ചു. യേശുവിന്റെ രക്ഷാ സന്ദേശം സമൂഹമദ്ധ്യേ വിളംബരം ചെയ്യുക എന്നതാണ് ലക്ഷ്യം. പ്രസ്തുത കേരള യാത്ര ഇന്നലെ കാസർഗോഡ് സമാപിച്ചു. ഇന്ന് കാസർഗോഡ് നിന്നും കേരള യാത്ര തിരുവനന്തപുരത്തേക്ക് മടക്കയാത്ര ആരംഭിച്ചു. മലയോര ഹൈവേ വഴി. കാസർകോട് നിന്നും ആരംഭിച്ച യാത്ര തിരുവനന്തപുരത്തേക്ക്. ഈ മാസം അവസാനിക്കുന്നതോടെ സമാപനം കുറിക്കും .






