Home Daily news ചെരുപ്പ് എടുക്കുന്നതിനിടെ കാല് വഴുതി കുളത്തിൽ വീണു; അമ്മയ്ക്കും മകൾക്കും ദാരുണാദ്ധ്യം

ചെരുപ്പ് എടുക്കുന്നതിനിടെ കാല് വഴുതി കുളത്തിൽ വീണു; അമ്മയ്ക്കും മകൾക്കും ദാരുണാദ്ധ്യം

0

തോമസ് ജേക്കബ് കണ്ണൂർ

ഇതുകണ്ടു എത്തിയ ആഗ്ന അമ്മയെ രക്ഷിക്കാൻ കുളത്തിലേക്കിറങ്ങിയെങ്കിലും മുങ്ങിപ്പോവുകയായിരുന്നു. കുട്ടികളുടെ ബഹളം കേട്ടെത്തിയ നാട്ടുകാർ തിരച്ചിൽ നടത്തി. വിവരമറിയിച്ചതിനെ തുടർന്ന് അഗ്നിരക്ഷാ സേനയെത്തി നടത്തിയ തിരച്ചിലിൽ ഇരുവരെയും കിട്ടി. മാളയിലെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. സംസ്കാരം പിന്നിട്

തൃശൂർ • മാള പൂപ്പത്തി ചുള്ളൂർ
ക്ഷേത്രത്തിനു സമീപത്തെ പാടശേഖരത്തിലെ കുളത്തിൽ കാൽ വഴുതി വീണ അമ്മയും മകളും മരിച്ചു. മാള പള്ളിപ്പുറം സ്വദേശി കളപ്പുരയ്ക്കൽ ജിയോയുടെ ഭാര്യ മേരി അനു (37), മകൾ ആഗ്ന (11) എന്നിവരാണ് മരിച്ചത്. ശനിയാഴ്ച വൈകിട്ട് അഞ്ചരയോടെയാണ് സംഭവം.
ബന്ധുവീട്ടിൽ പോയി മടങ്ങുകയായിരുന്ന അമ്മയും മൂന്നു മക്കളും. പാടശേഖരത്തിനു സമീപമെത്തിയപ്പോൾ കാൽകഴുകാനായി ഇളയ രണ്ടു മക്കൾ പാടശേഖരത്തിലെ കുളത്തിനു സമീപത്തേക്ക് പോയി. ഇതിൽ ഒരു കുട്ടിയുടെ ചെരുപ്പ് വെള്ളത്തിൽ വീണു. ഇതെടുക്കാൻ കുട്ടികൾ അമ്മയെ വിളിച്ചു. ചെരുപ്പെടുക്കാൻ ശ്രമിക്കുന്നതിനിടെ മേരി അനു കാൽ വഴുതി കുളത്തിലേക്ക് വീണു

LEAVE A REPLY

Please enter your comment!
Please enter your name here