വാർത്ത…. GP കുറ്റിച്ചൽ

കാട്ടാക്കട : ചർച്ച് ഓഫ് ഗോഡ് ഇൻ ഇന്ത്യ കാട്ടാക്കട നോർത്ത് ഡിസ്ട്രിക്ട് മുഴുരാത്രി പ്രാർത്ഥന നടത്തി. നവംബർ 18ന് വട്ടവിള സഭയിൽ വെള്ളിയാഴ്ച രാത്രി ഏഴുമണിക്ക് പ്രാർത്ഥിച്ച് ആരംഭിച്ച യോഗം പ്രഭാതം വരെ തുടർന്നു. ഡിസ്ട്രിക്ട് പാസ്റ്റർ T. K. റോബിൻസണിന്റെ അധ്യക്ഷതയിൽ നടന്ന യോഗത്തിൽ കരിങ്കൽ സഭയുടെ ശുശ്രൂഷകൻ പാസ്റ്റർ സജയൻ ദൈവവചന ശുശ്രൂഷ നടത്തി. കരുവിലാഞ്ചി സഭയുടെ ശുശ്രൂഷകൾ പാസ്റ്റർ. രാജൻ, പുന്നാവൂർ രെഹോബോത്ത് സഭയുടെ ശുശ്രൂഷകൾ പാസ്റ്റർ ജി പി നിശ്ചൽ റോയ് എന്നിവർ വിവിധ സെക്ഷനുകളിൽ പ്രാർത്ഥനകൾക്ക് നേതൃത്വം നൽകി..



