വാർത്ത: എൻ എസ് . നെല്ലിക്കുന്നം
ഐ.പി.സി തിരുവനന്തപുരം താബോർ സഭ വീണ്ടും ജീവകാരുണ്യ പ്രവർത്തനത്തിന്റെ മികവിൽ ജൈത്രയാത്ര തുടരുന്നു. ഇത്തവണ സിസ്റ്റർ ഗ്രേസ് ജോസഫിനാണ് താബോർ സഭ അത്താണിയായി മാറിയത്. ഐ.പി.സി ആറ്റിങ്ങൽ മംഗലപുരം സിയോൻ സഭാംഗമായ സുവിശേഷകൻ ജോസഫ് വില്യമിന്റെ മകൾ ഗ്രേസ് ജോസഫ് ഫിസിയോ തെറാപ്പി മൂന്നാം വർഷ വിദ്യാർത്ഥിയായി കർണാടകയിൽ പഠിക്കുന്നു. ഫിസ് നൽകാത്തതിനാൽ കോളജിൽ നിന്നും പറഞ്ഞു വിടുകയായിരുന്നു. ഒടുവിൽ , വിദ്യാഭ്യാസ സഹായo ആവശ്യപ്പെട്ടുകൊണ്ട് ജോസഫും മകളും താബോറിലെത്തി. അപേക്ഷിക്കുന്നവരെ ഉപേക്ഷിക്കാത്ത താബോർ സഭ സെക്രട്ടറി ബ്രദർ ബിനു വി ജോർജ്ജ് അപേക്ഷ സ്വീകരിച്ചു. സോദരി സമാജ പ്രവർത്തകരായ സിസ്റ്റർ ലീലാമ്മ ജേക്കബും, സിസ്റ്റർ ലിസി ജോയിയും സഭാ കമ്മിറ്റിയും ഗ്രേസിന്റെ പ്രശ്നം ഏറ്റെടുത്തു. രണ്ടു ലക്ഷത്തി പതിനേഴായിരം രൂപ സഹായകമായി സഹോദരി സമാജം ശേഖരിച്ച തുക ഗ്രേസ് ജോസഫിന് നൽകി. ഇന്നലെ (23/10/22) ഞായറാഴ്ച സഭാരാധനയോടപ്പം സഭാ പാസ്റ്റർ വി.പി ഫിലിപ്പിന്റെ അദ്ധ്യക്ഷതയിൽ നടന്ന പ്രത്യേക മീറ്റിംങ്ങിംൽ വച്ച് 2, 17, 000 (രണ്ട് ലക്ഷത്തി പതിനേഴായിരം) രൂപ പാസ്റ്റർ വി.പി ഫിലിപ്പ് സിസ്റ്റർ ഗ്രേസിന് കൈമാറി. സഭാ വൈസ് പ്രസിഡന്റ് പി.ജി. മത്തായി സാർ, സഭാ സെക്രട്ടറിയും , ഐ.പി.സി. കേരള സ്റ്റേറ്റ് കൗൺസിൽ അംഗവും, സ്റ്റേറ്റ് കോസ്റ്റൽ മിഷൻ സെക്രട്ടറിയുമായ ബ്രദർ ബിനു.വി.ജോർജ്ജ്, ജോയിന്റ് സെക്രട്ടറി ബ്രദർ ജി യോഹന്നാൻ , ട്രഷറാർ ബ്രദർ ജേക്കബ്, ജോയിന്റ് ട്രഷറാർ ബ്രദർ ജി.റ്റി ശാമുവേൽ , സോദരി സമാജം പ്രസിഡന്റ് സിസ്റ്റർ ലീലാമ്മ ജേക്കബ് , സെക്രട്ടറി സിസ്റ്റർ ലിസി ജോയ് എന്നിവർ പ്രസംഗിച്ചു. ഐ.പി.സി കേരള സ്റ്റേറ്റ് പ്രസ്ബിറ്ററി അംഗവും, സ്റ്റേറ്റ് ചാരിറ്റി ബോർഡ് വൈസ് ചെയർമാനും മായ പാസ്റ്റർ വിൽസൻ ഹെൻട്രി സന്നിഹിതനായിരുന്നു.ജി.എം മീഡിയാ ഡയറക്ടർ പോൾ സുരേന്ദ്രൻ ആശംസകൾ അറിയിച്ചു.




