വാർത്ത :- എൻ എസ് നെല്ലിക്കുന്നം
ഐ.പി സി തിരുവനന്തപുരം സൗത്ത് സെന്ററിന് 2022-23 വർഷത്തേക്കുള്ള പുതിയ നേതൃത്വം നിലവിൽ വന്നു. 23 ന് ഞായറാഴ്ച ഉച്ചകഴിഞ്ഞ് മൂന്ന് മണി മുതൽ 5-30 മണി വരെ ഐ.പി.സി ഹെബ്രോൻ ചേങ്കോട്ടുകോണം സഭാ ഹോളിൽ വച്ച് സെന്റർ പ്രസിഡന്റ് പാസ്റ്റർ വൈ റോബർട്ടിന്റെ അദ്ധ്യക്ഷതയിൽ കൂടിയ ജനറൽ ബോഡി യോഗത്തിൽ വച്ചാണ് പുതിയ സെന്റർ ഭാരവാഹികളെ തെരത്തെടുത്തത്. പാസ്റ്റർ വൈ റോബർട് വീണ്ടും സെന്റർ പ്രസിഡന്റായി തെരെഞ്ഞെടുക്കപ്പെട്ടു. പാസ്റ്റർ ജേക്കബ് തോമസ് വൈസ് പ്രസിഡന്റ്, പാസ്റ്റർപോൾ സുരേന്ദ്രൻ സെക്രട്ടറി, ബ്രദർ സുന്ദരേശൻ ജോയിന്റ് സെക്രട്ടറി, സൈലസ് ട്രഷറാർ , പാസ്റ്റർ എ അജയൻ പബ്ളിസിറ്റി കൺവിനർ , പാസ്റ്റർ എസ് എസ് ജോയി ഇവാഞ്ചിലിസം ബോർഡ് കൺവിനർ ,പാസ്റ്റർ സന്തോഷ് റ്റി എ പ്രയർ ബോർഡ് കൺവിനർ , ബ്രദർ ഐ പിറ്റർ ഓഡിറ്റർ കൂടാതെ പാസ്റ്ററന്മാരായ ഡി. ജ്ഞാനദാസ് ,എം ജോസഫ്, ബാബു കുട്ടൻ, ബാബു ജോസഫ് , ക്രിസ്തുദാസ് . സഹോദരന്മാരായ മനോജ്, റ്റോം ജോസഫ് , ജെ.ബിനു, ജയ്സൻ സോളമൻ , സതീഷ് , ഡാനി, പി. ജോൺ ,എന്നിവരടങ്ങുന്ന 21 അംഗ സെന്റർ കൗൺസിലിനെ എതിരില്ലാതെ തെരെഞ്ഞെത്തു. സൗത്ത് സെന്റർ ജനറൽ ബോഡിയിൽ പങ്കെടുക്കേണ്ടതായ 40 അംഗങ്ങളിൽ 28 പേർ പങ്കെടുത്തു. തെരെഞ്ഞെടുക്കപ്പെട്ടവരെ സെന്റർ മിനിസ്റ്റർ പാസ്റ്റർ വൈ റോബർട്ട് അനുഗ്രഹിച്ച് പ്രാർത്ഥിച്ചു.







