Home Daily news പ്ലാച്ചേരി ഉപവാസ പ്രാർത്ഥനക്ക് അനുഗ്രഹിത സമാപനം

പ്ലാച്ചേരി ഉപവാസ പ്രാർത്ഥനക്ക് അനുഗ്രഹിത സമാപനം

0

ഷാജിവർഗ്ഗീസ് കലയപുരം

പ്ലാച്ചേരി ഉപവാസ പ്രാർത്ഥനക്ക് അനുഗ്രഹിത സമാപനം

പുനലൂർ: ഇന്ത്യ പെന്തെക്കോസ്തു ദൈവസഭ ബഥേൽ പ്ലാച്ചേരി [ പുനലൂർ ] സഭ സുവിശേഷകൻ ഷിബു സൈമൺ ഭവനത്തിൽ നടന്നു വന്ന 21 ദിന ഉപവാസ പ്രാർത്ഥനക്ക് അനുഗ്രഹിത സമാപനം. സഭാ ശുശ്രൂഷകൻപാസ്റ്റർ ഷാജി വർഗ്ഗീസ് കലയപുരം പ്രാർത്ഥിച്ച് ദൈവകരങ്ങളിൽ സമർപ്പിച്ച് ആരംഭിച്ചതായ ഉപവസ പ്രാർത്ഥനയിൽ അനുഗ്രഹിതരും, കൃപാവര പ്രാപ്തരുമായ ദൈവദാസന്മാർ ദൈവവചനം സംസാരിച്ചു.ഐ.പി.സി കേരളാ സ്റ്റേറ്റ് സെക്രട്ടറി പാസ്റ്റർഡാനിയേൽ കൊന്നനിൽക്കുന്നതിൽ, പുനലൂർ സെൻ്റർ ശുശ്രുഷകർ പാസ്റ്റർ ജോസ് കെ ഏബ്രഹാം, ഏ ജി പുനലൂർ പ്രസ്ബിറ്റർ പാസ്റ്റർ ജോൺസൺ ശാമുവേൽ, റാന്നി ശാരോൻ ഫെലോഷിപ്പ് ചർച്ച് സെൻ്റർ പ്രസിഡൻ്റ് പാസ്റ്റർ വർഗ്ഗീസ് ജോഷ്യ, ഭോപ്പാൽ ചർച്ച് ഓഫ് ഗോഡ്സെൻ്റർ പ്രസിഡൻ്റ് പാസ്റ്റർ സാം ശാമുവേൽ, പാസ്റ്റർ മോൻസി തോമസ്ആലപ്പുഴ, പാസ്റ്റർ റെജി മാത്യൂ മാങ്ങാനം, പാസ്റ്റർ സജിമോൻ ഫിലിപ്പ് , …….മറ്റ് ദൈവ ദാസന്മാരും ദൈവവചനം സംസാരിച്ചു, 23-ാം തീയ്യതി ഞായറാഴ്ച ആരാധനയോടെ ഉപവാസ പ്രാർത്ഥന സമാപിച്ചു. സുവി: ഷിബു സൈമൺ,ബ്രദ: ഡി.ഫിലിപ്പ് എന്നിവർ നേതൃത്വം നൽകി.

LEAVE A REPLY

Please enter your comment!
Please enter your name here