Home Daily news ഐ പി സി തിരുവനന്തപുരം മേഖലയ്ക്ക് പുതിയ സമിതി..രക്ഷാധികാരി പാസ്റ്റർ കെ സി തോമസ്, പ്രസിഡന്റ്...

ഐ പി സി തിരുവനന്തപുരം മേഖലയ്ക്ക് പുതിയ സമിതി..രക്ഷാധികാരി പാസ്റ്റർ കെ സി തോമസ്, പ്രസിഡന്റ് പാസ്റ്റർ എച്ച് റൂഫസ്, സെക്രട്ടറി പാസ്റ്റർ ദാനിയേൽ കൊന്ന നിൽക്കുന്നതിൽ, ട്രഷറർ ബ്രദർ പീറ്റർ മാത്യു കല്ലൂർ

0

വാർത്ത: ഷൈജു വെള്ളനാട്



തിരുവനന്തപുരം : 2026 ജൂലൈ 16 വ്യാഴാഴ്ച രാവിലെ 10 മണിക്ക് പേരൂർക്കട ഐ പി സി ഫെയ്ത്ത് സെന്റർ ചർച്ചിൽ ഐ പി സി കേരള സ്റ്റേറ്റ് പ്രസിഡന്റ്  പാസ്റ്റർ കെ സി തോമസ് അവർകളുടെ അധ്യക്ഷതയിൽ കൂടിയ യോഗത്തിൽ ആണ് തിരുവനന്തപുരം മേഖലയ്ക്ക് പുതിയ സമിതിയെ തെരഞ്ഞെടുത്തത്. ഐ പി സി കേരളാ സ്റ്റേറ്റ് സെക്രട്ടറി പാസ്റ്റർ ദാനിയേൽ കൊന്നനിൽക്കുന്നതിൽ ഐ പി സി യിൽ നേരിടുന്ന പ്രതിസന്ധികളെ കുറിച്ച് വ്യക്തമാക്കുകയും മേഖലയിൽ വിവിധ സുവിശേഷ പ്രവർത്തനങ്ങൾക്ക് ഒരുമിച്ച് മുന്നേറണം എന്നുള്ള ആഹ്വാനം നൽകുകയും ചെയ്തു. തുടർന്ന് അടുത്ത ടേമിലേക്കുള്ള സമിതിയെ തെരഞ്ഞെടുക്കുകയുണ്ടായി. രക്ഷാധികാരിയായി പാസ്റ്റർ കെ സി തോമസ്, പ്രസിഡന്റായി പാസ്റ്റർ എച്ച് റൂഫസ്, സെക്രട്ടറിയായി പാസ്റ്റർ ദാനിയേൽ കൊന്നനിൽക്കുന്നതിൽ, ട്രഷറർ ആയി ബ്രദർ പീറ്റർ മാത്യു കല്ലൂർ, വൈസ് പ്രസിഡന്റുമാരായി പാസ്റ്റർമാരായ വൈ റോബർട്ട്, കെ ജോസഫ്, കെ സാമുവൽ, വിത്സൻ ഹെൻട്രി, വി എ സണ്ണി, ചാക്കോ വർഗീസ്, സാമുവൽ എം തോമസ്, എൻ വിജയകുമാർ, സാബു ആര്യപ്പള്ളിൽ , നെബുമാത്സൻ, ഷിബു വർഗ്ഗീസ് എന്നിവരേയും വർക്കിങ്ങ് സെക്രട്ടറിയായി പാസ്റ്റർ കെ ആർ സ്റ്റീഫനെയും, ജോയിന്റ് സെക്രട്ടറിമാരായി പാസ്റ്റർമാരായ  ബാബു ജോസഫ്, സ്റ്റാൻലി ജോൺ, റിജു ആർ വി, ബിജു ബേബി സഹോദരന്മാരായ ബിനു വി ജോർജ്, ഡേവിഡ് സാം, ജയ്സൺ സോളമൻ, സാബു മുളക്കുടി, കെ എം തോമസ്, എൽ കനകരാജ്, വിൽഫ്രഡ് പത്രോസ് എന്നിവരെയും തെരഞ്ഞെടുത്തു.
കൂടാതെ മീഡിയ & പബ്ലിസിറ്റി ബോർഡ് കൺവീനർമാരായി പാസ്റ്റർ ഷൈജു വെള്ളനാട്, ബ്രദർ ജയ്സൺ സോളമൻ എന്നിവരേയും പ്രയർ ബോർഡ് കൺവീനറായി പാസ്റ്റർ ദീപു N S, ജോയിന്റ് കൺവീനറായി പാസ്റ്റർ വി കെ സുനിൽ, സെക്രട്ടറിയായി പാസ്റ്റർ ജോസ് വി, ജോയിന്റ് സെക്രട്ടറിയായി ജി സുന്ദരേശൻ, ട്രഷററായി കെ എം തോമസ് വർഗ്ഗീസ് എന്നിവരെയും ഇവാഞ്ചലിസം ബോർഡിന്റെ ചെയർമാനായി പാസ്റ്റർ ഷൈജു വെള്ളനാട്, വൈസ് ചെയർമാനായി പാസ്റ്റർ റോയി ജോഷ്വാ, സെക്രട്ടറിയായി പാസ്റ്റർ സ്റ്റാൻലി ജോസ്, ജോയിന്റ് സെക്രട്ടറി പാസ്റ്റർ സുഗതൻ കോരാണി , ട്രഷറർ വിൽഫ്രെഡ് പത്രോസ് എന്നിവരെയും ചാരിറ്റി ബോർഡ് ചെയർമാനായി പാസ്റ്റർ മോൻസി തോമസ്, വൈസ് ചെയർമാനായി പാസ്റ്റർ ലാലിൻ സാം, സെക്രട്ടിയായി ബ്രദർ എൽ കനകരാജ്, ജോയിന്റ് സെക്രട്ടറി പാസ്റ്റർ പ്രകാശ് ജോൺ സാം , ട്രഷറർ പാസ്റ്റർ വി കെ സുനിൽ എന്നിവരേയും തെരഞ്ഞെടുത്തു. രക്ഷാധികാരി പാസ്റ്റർ കെ സി തോമസ് പുതിയ സമിതി അംഗങ്ങളെ അഭിസംബോധന ചെയ്തുകൊണ്ട് പ്രസംഗിക്കുകയും അനുഗ്രഹപ്രാർത്ഥന നടത്തുകയും ചെയ്തു.

LEAVE A REPLY

Please enter your comment!
Please enter your name here