വാർത്ത :- സുന്ദരേശൻ പോത്തൻകോട്
ഐ.പി സി തിരുവനന്തപുരം മേഖല സണ്ടേസ്കൂൾ അസോസിയേഷന്റെ ആഭിമുഖ്യത്തിൽ അദ്ധ്യാപക പരിശീലന ക്യാമ്പ് 26-ാം തിയതി ശനിയാഴ്ച രാവിലെ 9 -30 മുതൽ വൈകിട്ട് 4-30 വരെ ഐ.പി.സി ചേങ്കോട്ടുകോണം ഹെബ്രോൺ സഭാ ഹോളിൽ വച്ച് നടക്കുo. ഐ.പി.സി. തിരുവനന്തപുരം സൗത്ത് സെന്റർ മിനിസ്റ്റർ പാസ്റ്റർ വൈ റോബർട്ട് ക്യാമ്പ് ഉത്ഘാടനം ചെയ്യും. സണ്ടേസ്കൂൾ അസോസിയേഷൻ കേരള സ്റ്റേറ്റ് ജനറൽ സെക്രട്ടറി പാസ്റ്റർ ജോസ് തോമസ് ക്ലാസെടുക്കും. ഓൺലൈൻ രജീഷ് ടേഷനിലൂടെ ആദ്യം രജിസ്റ്റർ ചെയ്യുന്ന ഈ വർഷത്തെ സണ്ടേ സ്ക്കൂൾ അദ്ധ്യാപകരായ 50 പേർക്കാണ് പ്രവേശനം. സണ്ടേസ്കൂൾ മേഖല പ്രസിഡന്റ് ബ്രദർ ജയ്സൻ സോളമനോടപ്പം മേഖല സമിതി നേതൃത്വം നൽകും . കൂടുതൽ വിവരങ്ങൾക്ക് 9400 36 58 28,9744001233
വാർത്ത :- സുന്ദരേശൻ പോത്തൻകോട് .




