ന്യൂസ് റിപ്പോർട്ടർ – പോൾ രഞ്ചിത്ത് തിരുവനന്തപുരം
ഹോസ്പിറ്റൽ മിനി സ്ട്രീസ് ഓഫ് ഇന്ത്യ ബാലരാമപുരം യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ ഇന്ന് (21/2/22) വൈകിട്ട് 6-30 മുതൽ 8-30 വരെ വാഴപ്പെടു ഐ.പി.സി പെനിയേൽ സഭാ അങ്കണത്തിൽ ഏകദിന കൺവെൻഷനും, സംഗീത സന്ധ്യയും നടക്കുന്നു. പാസ്റ്റർ ബി.വി. ജോൺ അദ്ധ്യക്ഷത വഹിക്കുന്ന യോഗത്തിൽ പാസ്റ്റർ ഷെർജൻ ദൈവ വചന സന്ദേശം നൽകും വോയ്സ് ഓഫ് HMI ഗാനശുശ്രൂഷ നിർവഹിക്കും. . പകൽ സമയം മൈലച്ചൽ, തുടലി, കലിക്കർ ത്തല, പാലിയോട് , കോവിലു വിള, മണവാരി തുടങ്ങിയ പ്രദേശങ്ങളിൽ പരസ്യ യോഗങ്ങൾ നടത്തിയാണ് വൈകിട്ട് കൺവൻഷൻ നഗരിയിലെത്തുന്നത്.പാസ്റ്റർ എം.ജെ ഷാജി ബഥേസ്ത നേതൃത്വം നൽകുന്നു.





