എൻ എസ് നെല്ലിക്കുന്നം
ഐ.പി.സി കേരള സ്റ്റേറ്റ് ഭരണ സമിതിയിലേക്കുള്ള തെരെത്തെടുപ്പ് ദൈവഹിതമായാൽ ആഗസ്റ്റ് 2 മുതൽ 18 വരെ കേരളത്തിന്റെ വിവിധ മേഖലകളിൽ വച്ചു നടക്കുന്നു. ബലവത്തായ മൂന്ന് പാനലുകൾ മത്സര രംഗത്ത് ഉണ്ടു . ഓരോ പാനലിലും മേഖല തലത്തിൽ ശക്തരായ വ്യക്തികളാണ് കൗൺസിലിലേക്ക് തെരെഞ്ഞെടുക്കപ്പെടുവാൻ രംഗത്തുള്ളത്. കൊട്ടാരക്കരയുടെ നാവായ, ഭരണഘടന ലംഘനങ്ങൾക്കെതിരെ ശക്തമായ ഭാഷയിൽ പ്രതികരിക്കുന്ന – സാമൂഹ്യ പ്രവർത്തകനും , നിരീക്ഷകനും മായ ബ്രദർ മാത്യൂ സാം കൊട്ടാരക്കര , ഐ പി സി കേരളാ സ്റ്റേറ്റ് കൗൺസിലിലേക്ക് കൊട്ടാരക്കരയിൽ നിന്ന് മത്സരിക്കുന്നു
ഇന്ത്യാ പെന്തെക്കോസ്ത് ദൈവസഭയുടെ ഉന്നമനത്തിന് കാപട്യമില്ലാത്ത ഉറച്ച നിലപാട്. മികച്ച സംഘാടകൻ. സഭാ പ്രവർത്തനങ്ങളിലും ചാരിറ്റി പ്രവർത്തനങ്ങളിലും സജീവ സാനിദ്ധ്യം. മാതൃകയുള്ള പൊതുപ്രവർത്തകൻ, അവഗണിക്കപ്പെടുന്ന ശുശ്രൂഷകർക്കും വിശ്വാസികൾക്കും ഒരാശ്രയം. ഐപിസി നവ മാധ്യമങ്ങളിൽ വേറിട്ട ശബ്ദം. ബ്രദർ മാത്യൂ സാം കൊട്ടാരക്കരയുടെ സാന്നിത്യം സ്റ്റേറ്റ് കൗൺസിലിൽ വരേണ്ടത് അനിവാര്യമാണ്. ഐ പി സി കേരളാ സ്റ്റേറ്റ് കൗൺസിലിലേക്ക് അവസരം മുണ്ടായാൽ അത് പ്രസ്ഥാനത്തിനു അഭിമാനകരമാണ്. ഐപിസി കേരളാ സ്റ്റേറ്റ് കൗൺസിൽ മെമ്പർ സ്ഥാനത്തേക്ക്കൊല്ലം മണ്ഡലത്തിൽ നിന്നും മത്സരിക്കുന്ന ബ്രദർ മാത്യൂ സാം കൊട്ടാരക്കര യെ വിജയിപ്പിക്കുവാൻ എല്ലാ വോട്ടറന്മാരുടേയും പിന്തുണയും , പ്രാർത്ഥനയും അഭ്യർത്ഥിക്കുന്നു.




