Home Daily news ഐ.പി സി തിരുവനന്തപുരം വെസ്റ്റ്,പേരൂർക്കട എന്നി സെൻ്ററുകളുടെ സംയുക്ത വാർഷിക കൺവെൻഷൻ ഇന്നു മുതൽ 18...

ഐ.പി സി തിരുവനന്തപുരം വെസ്റ്റ്,പേരൂർക്കട എന്നി സെൻ്ററുകളുടെ സംയുക്ത വാർഷിക കൺവെൻഷൻ ഇന്നു മുതൽ 18 വരെ

0

എൻ.എസ് നെല്ലിക്കുന്നം

തിരുവനന്തപുരം: ഐ.പി സി തിരുവനന്തപുരം വെസ്റ്റ് സെൻ്റർ,പേരൂർക്കട സെൻ്റർ എന്നി സെൻ്ററുകളുടെ സംയുക്ത വാർഷിക കൺവെൻഷൻ ഇന്നു മുതൽ 18 വരെ എല്ലാ ദിവസവും വൈകിട്ട് 6 മണി മുതൽ 9 മണി വരെ പേരൂർക്കട ഫെയ്ത്ത് സെൻ്ററിൽ നടക്കും. വെസ്റ്റ് സെൻ്റർ ശുശ്രുഷകൻ പാസ്റ്റർ ചാക്കോ വർഗിസ് കോവിൽ വിളയുടെ അദ്ധ്യക്ഷതയിൽ ഐപിസി കേരള സ്റ്റേറ്റ് പ്രസിഡൻ്റും പേരൂർക്കട സെൻ്റർ മിനിസ്റ്ററുംമായ പാസ്റ്റർ കെ.സി തോമസ് കൺവെൻഷൻ ഉത്ഘാടനം നിർ വഹിക്കും. പാസ്റ്ററന്മാരായ സ്റ്റേറ്റ് സെക്രട്ടറി ദാനിയേൽ കൊന്ന നിൽക്കുന്നതിൽ രാജു മേത്ര റാന്നി, കെ.ജെ തോമസ് കുമളി, ബി. മോനച്ചൻ കായംകുളം, തോമസ് ഫിലിപ്പ് വെന്മണി, എന്നിവർ ദൈവവചനം സംസാരിക്കും. 16 വെള്ളി പകൽ ഉണർവ് യോഗം രാവിലെ 10 മണി മുതൽ 1 വരെയും 2 മണി മുതൽ 4 വരെയും നടക്കും. ശനിയാഴ്ച സംയുക്തമാസ യോഗവും, സംയുക്ത സോദരി സമാജവാർഷികവും, നടക്കും. ഞായർ രാവിലെ 8.30 മുതൽ സംയുക്ത ആരാധനയും കർത്തൃമേശയും, ഉച്ച കഴിഞ്ഞ് 2.30 മുതൽ ശുശ്രുഷക സമ്മേളനവും ഉണ്ടായിരിക്കും കൺവൻഷൻ ക്വയർ ഗാനശുശ്രൂഷ നിർവഹിക്കും.

LEAVE A REPLY

Please enter your comment!
Please enter your name here