Home Daily news ഐ.പി.സി. തിരുവനന്തപുരം വെസ്റ്റ് സെന്റർ; സണ്ടേസ്കൂൾ അസോസിയേഷന്റെ നേതൃത്വത്തിൽ “വിശപ്പകറ്റൽ” 30 -ന്

ഐ.പി.സി. തിരുവനന്തപുരം വെസ്റ്റ് സെന്റർ; സണ്ടേസ്കൂൾ അസോസിയേഷന്റെ നേതൃത്വത്തിൽ “വിശപ്പകറ്റൽ” 30 -ന്

0

വാർത്ത എൻ എസ് നെല്ലിക്കുന്നം കടപ്പാട്:- പാസ്റ്റർ ചാക്കോ വർഗീസ്

ഐ.പി.സി. തിരുവനന്തപുരം വെസ്റ്റ് സെന്ററിന്റെ ആഭിമുഖ്യത്തിൽ സെന്റർ സണ്ടേസ്കൂൾ അസോസിയേഷന്റെ നേതൃത്വത്തിൽ, സെന്റർ ചാരിറ്റി പ്രവർത്തനത്തിന്റെ ഭാഗമായി നടത്തിവരുന്ന “വിശപ്പകറ്റൽ” എന്ന പരിപാടിയായ വിശക്കുന്നവർക്ക് ആഹാരം നൽകുന്നത് സെപ്റ്റംബർ 30 ശനിയാഴ്ച പകൽ 12-30 ന് നെയ്യാറ്റിൻകര ഗവൺമെന്റ് ആശുപത്രിയിലാണ്. 250 പേർക്ക് ഭക്ഷണം നൽകുമെന്ന് ജി.എം മീഡിയായോട് സംഘാടകർ അറിയിച്ചു.
എല്ലാ മാസവും മൂന്നാം ശനിയാഴ്ചകളിൽ തിരുവനന്തപുരം ജില്ലയിൽ വിവിധ ഇടങ്ങളിൽ വിശപ്പകറ്റൽ, സൗജന്യ ഭക്ഷണ വിതരണം നടത്തിവരുന്നു. 30 ന് നടക്കുന്ന ഭക്ഷണ വിതരണം സ്പോൺസർ ചെയ്തിരിക്കുന്നത് ഹെബ്രോൻ കോവിൽ വിള സഭാംഗം അഞ്ചിമാ കുടുംബമാണ്. ഐ.പി.സി കോവിൽ വിള സഭാ ശുശ്രൂഷകനും തിരുവനന്തപുരം വെസ്റ്റ് സെന്റർ പാസ്റ്ററും മായ ചാക്കോ വർഗിസാണ് സെന്റർ ചാരിറ്റിയുടെ രക്ഷാധികാരി. സെന്റർ സണ്ടേ സ്ക്കൂൾ എക്സിക്യൂട്ടിവ്സ് 30 ന് നടക്കുന്ന വിശപ്പകറ്റലിന് നേതൃത്വം നൽകുന്നു.
.
.

contact :- 9562305 308

LEAVE A REPLY

Please enter your comment!
Please enter your name here