Home Daily news പെന്തെക്കോസ്തൽ മാറാനാഥ ഗോസ്പൽ ചർച്ചിന് (പി.എം.ജി) പുതിയ ഭാരവാഹികൾ

പെന്തെക്കോസ്തൽ മാറാനാഥ ഗോസ്പൽ ചർച്ചിന് (പി.എം.ജി) പുതിയ ഭാരവാഹികൾ

0

NS. Nellikunnam

1തിരുവനന്തപുരം: പിഎംജി സഭയുടെ പതിനാറാമത് മിനിസ്റ്റീരിയൽ ബോഡിയിൽ പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു. പാസ്റ്റർ എം.എ വർഗീസ് ജനറൽ പ്രസിഡന്റായും പാസ്റ്റർ ജോ ജോസഫ് ജനറൽ സെക്രട്ടറിയായും പാസ്റ്റർ എബ്രഹാം തരകൻ ജനറൽ ട്രഷററായും തെരഞ്ഞെടുക്കപ്പെട്ടു.പാസ്റ്റർ ജേക്കബ് നേശമണി, പാസ്റ്റർ ജോൺ ജോർജ്, പാസ്റ്റർ കെ.ജെ ജോസഫ്, പാസ്റ്റർ ടി.എം കോശി, പാസ്റ്റർ ഷിബു ഐപ്പ്, പാസ്റ്റർ വിൽകിൻസ് ജോർജ് എന്നിവരാണ് തെരഞ്ഞെടുക്കപ്പെട്ട കൌൺസിൽ അംഗങ്ങൾ. 2022 -25 വരെയാണ് ഈ ഭരണ സമിതിയുടെ കാലയളവ്. തിരുവനന്തപുരത്തെ ആസ്ഥാന മന്ദിരത്തിലെ കാർമേൽ പ്രയർ ഹാളിൽ ഏപ്രിൽ 28 നാണ് തെരെഞ്ഞെടുപ്പ് നടന്നത്.
കേരളത്തിന് പുറമെ തമിഴ്നാട്, കർണാടക, തെലുങ്കാനാ, ഒറീസ, ഡൽഹി, മഹാരാഷ്ട്ര സംസ്ഥാനങ്ങളിൽ നിന്നും വിദേശ രാജ്യങ്ങളിൽ നിന്നും നിന്നും ശുശ്രൂഷകന്മാരും സ്റ്റേറ്റ് ഭാരവാഹികളും പങ്കെടുത്തു.

LEAVE A REPLY

Please enter your comment!
Please enter your name here