ജി.എം ന്യൂസിന് വേണ്ടി സുന്ദരേശൻ പോത്തൻകോട്
ഐ.പി.സി തിരുവനന്തപുരം സൗത്ത് സെന്റെറിന്റെ ആഭിമുഖ്യത്തിൽ ഏപ്രിൽ 8 ശനിയാഴ്ച രാവിലെ 9 മണി മുതൽ 2 മണി വരെ ഐ പി.സി അരുവിക്കുഴി സഭാ ഹോളിൽ വച്ച് ഏകദിന സെമിനാർ നടക്കും. 9 മണിയ്ക്ക് രജിഷ്ട്രേഷൻ ആരംഭിക്കും. തിരുവനന്തപുരം സൗത്ത് സെന്റർ മിനിസ്റ്റർ പാസ്റ്റർ വൈ. റോബർട്ട് സെമിനാർ ഉത്ഘാടനം നിർവഹിക്കും. പ്രശസ്ത അപ്പൊളജിസ്റ്റ് പാസ്റ്റർ അനിൽ കൊടിത്തോട്ടം. സഭയുടെ ആത്‌മിയ ഉണർവ് . സഭാ വളർച്ച . ആനുകാലിക വിഷയങ്ങൾ എന്നിവകളെക്കുറിച്ച് ക്ലാസെടുക്കും. പ്രശസ്ത ക്രൈസ്തവ ഗായകൻ പാസ്റ്റർ ജി.പി. കുറ്റിച്ചൽ ആരാധനയ്ക്ക് നേതൃത്വം വഹിക്കും.സൗത്ത് സെന്റർ കമ്മിറ്റി ,എക്സീ കൂട്ടീവ്സ് സെമിനാറിന് നേതൃത്വം നൽകും . ഇവാ.. അജയൻ പബ്ളിസിറ്റി കൺ വിനറായി പ്രവർത്തിക്കുന്നു.സെന്റർ ശുശ്രൂഷകൻ പാസ്റ്റർ വൈ റോബർട്ടിന്റെ മേൽനോട്ടത്തിലുള്ള 15 സഭകൾ സെമിനാറിൽ പങ്കെടുക്കുമെന്ന് സെന്റർ സെക്രട്ടറി പാസ്റ്റർ പോൾ സരേന്ദ്രൻ പറഞ്ഞു.




