ന്യൂസ്: പാസ്റ്റർ ഷൈജു വെള്ളനാട്
ഐ.പി.സി വെമ്പായം സെൻ്റർ കൺവൻഷൻ 2026 ഫെബ്രുവരി 18 മുതൽ 22 വരെ നാലാഞ്ചിറ ഐപിസി ജയോത്സവം വർഷിപ്പ് സെൻ്ററിൽ വച്ച് നടക്കും വൈകിട്ട് 5.30 മുതൽ രാത്രി 9 മണി വരെയാണ് പൊതുയോഗം. ഐ.പി സി കേരളാ സ്റ്റേറ്റ് സെക്രട്ടറിയും, ഐ പി സി വെമ്പായം സെൻ്റർ മിനിസ്റ്ററുമായ പാസ്റ്റർ ദാനിയേൽ കൊന്നനിൽക്കുന്നതിൽ ഉത്ഘാടനം നിർവഹിക്കും. പാസ്റ്റർ കെ.സി തോമസ് (IPC കേരളാ സ്റ്റേറ്റ് പ്രസിഡൻ്റ്)
Pr B മോനച്ചൻ കായംകുളം, Pr പി.സി ചെറിയാൻ, Pr പ്രിൻസ് തോമസ് റാന്നി, Pr ബെൻസൻ തോമസ്, Pr കെ.ജെ തോമസ് കുമളി, Pr ചാക്കോ വർഗീസ് എന്നിവർ വചനം പ്രസംഗിക്കും. പാസ്റ്റർ അനിൽ അടൂർ, ഇവാ . ഇമ്മാനുവേൽ കെ.ബി, ഇവാ. നിജീഷ് സത്യ എന്നിവർ ആരാധനയ്ക്ക് നേതൃത്വം നൽകും. സെൻ്റർ സൺഡേ സ്കൂൾ, പി വൈ പി എ , സോദരി സമാജം വാർഷികവും ഉണ്ടായിരിക്കും.




