Home Daily news ഐ.പി.സി തിരുവനന്തപൂരം വെസ്റ്റ് സെന്റർ സണ്ടേസ്കൂൾ അസോസിയേഷന് പുതിയ നേതൃത്വം നിലവിൽ വന്നു

ഐ.പി.സി തിരുവനന്തപൂരം വെസ്റ്റ് സെന്റർ സണ്ടേസ്കൂൾ അസോസിയേഷന് പുതിയ നേതൃത്വം നിലവിൽ വന്നു

0

വാർത്ത: ജി എമ്മിന് വേണ്ടി തിരുവനന്തപുരം റിപ്പോർട്ടർ കലേഷ് സോമൻ

ഐ.പി.സി തിരുവനന്തപുരം വെസ്റ്റ് സെന്റെർ സണ്ടേസ്കൂൾ അസോസിയേഷനു് പുതിയ ഭരണ ഭാര വാഹികളെ തെരെഞ്ഞെടുത്തു. കഴിഞ്ഞ 9 ന് ഞായറാഴ്ച ഉച്ചകഴിഞ്ഞ് മൂന്ന് മണി മുതൽ പേരൂർക്കട ഐ.പി സി ഫെയ്ത്ത് സെന്റർ റിൽ വച്ച് സെന്റർ പ്രസിഡന്റ് ഇൻ ചാർജ്ജ് പാസ്റ്റർ ചാക്കോ വർഗീസിന്റെ അദ്ധ്യക്ഷതയിൽ നടന്ന ജനറൽ ബോഡിയിൽ, ഐ.പി സി സ്റ്റേറ്റ് പ്രസിഡന്റും ഫെയ്ത്ത് സെന്റർ സിനിയർ പാസ്റ്ററും രക്ഷാധികാരിയും മായ പാസ്റ്റർ കെ.സി തോമസിന്റെ സാന്നിത്യത്തിലാണ് ഭാരവാഹികളെ തെരെഞ്ഞെടുത്തത്. സണ്ടേസ്കൂൾ സൂപ്രണ്ടായി പാസ്റ്റർ ബൻസൻ എബ്രഹാം, ഡെപ്യൂട്ടി സുപ്രണ്ട് പാസ്റ്റർ റ്റി സുനിൽ സെക്രട്ടറി പാസ്റ്റർ ഷിബു വർഗ്ഗീസ്, ജോയിന്റ് സെക്രട്ടറി പാസ്റ്റർ സാബു ആര്യ പള്ളി, ട്രഷറാർ: ബ്രദർ വിക്റ്റർ ജെ.പി ജോയ് , എക്സാം കൺവിനറായി ബ്രദർ മോനച്ചൻ ഐസക്ക്, കമ്മിറ്റി അംഗങ്ങളായി പാസ്റ്ററന്മാരായ കലേഷ്, വി.എം മാത്യു, ഡി ഫിലിപ്പ്, ജെ ജോൺ അനിൽകുമാർ , എന്നിവരെ തെരെഞ്ഞെടുത്തു. സെന്റർ ജോയിന്റ് സെക്രട്ടറി പാസ്റ്റർ സതീഷ് കുമാർ ആശംസകൾ അറിയിച്ചു.

ജി.എം മീഡിയ

LEAVE A REPLY

Please enter your comment!
Please enter your name here