ജി.എം തിരുവനന്തപുരം ബ്യൂറോ
ഐ പി സി ആഡമാൻ- നിക്കോബാർ റിജിയൻ പ്രസിഡണ്ടും, മുൻ ജനറൽ കൗൺസിൽ അംഗവുമായ റവ ദാനിയേൽ തോമസിന്റെ പിതാവ് പി എം ദാനിയേൽ (92) നിത്യതയിൽ ചേർക്കപ്പെട്ടു. മാർച്ച് 18, ന് രാവിലെ 10 -30 ന് നന്നൂർ ഐ പി സി യിൽ നടന്ന സംസ്ക്കാര ശുശ്രൂക്ഷകൾക്ക് ശേഷം തുടർന്ന് കുമ്പനാട് സെമിത്തേരിയിൽ പാസ്റ്റർ റ്റി ജെ ഏബ്രഹാം സംസ്ക്കാര ശുശ്രുക്ഷ നിർവ്വഹിച്ചു. ഐ.പി സി മുൻ സ്റ്റേറ്റ് സെക്രട്ടറി പാസ്റ്റർ ഷിബു നെടുവെലിൽ, ഐ പി സി യുകെ & അയർലൻ്റ് റീജിയൻ പ്രസിഡൻ്റ് റവ. ജേക്കബ് ജോർജ് തുടങ്ങിയവർ ആശ്വാസ സന്ദേശങ്ങൾ നൽകി. കൊടുംന്തറ K C ഉമ്മൻ അപ്പച്ചന്റെ സഹോദരിയുടെ മകനാണ് അന്തരിച്ച പി എം ദാനിയേൽ. കുമ്പനാട് സെന്റെറിന്റെ വളർച്ചയ്ക്ക് വേണ്ടി ആദ്യ കാലങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്. സെന്റെറിന്റെ വിവിധ കമ്മിറ്റികളിൽ ദീർഘ വർഷങ്ങൾ സേവനം അനുഷ്ഠിച്ചിട്ടുണ്ട്. റവ ദാനിയേൽ തോമസ് (യു എസ് എ ) പാസ്റ്റർ ജേക്കബ് ദാനിയേൽ (യുകെ) പാസ്റ്റർ ഷാജി വള്ളംകുളം (ഭോപ്പാൽ) എന്നീ മൂന്ന് മക്കളും ശുശ്രുഷയിലാണ്.




