Home Daily news *ഐ.പി സി പാലക്കാട് നോർത്ത് സെൻറർ മാസയോഗം നടന്നു*

*ഐ.പി സി പാലക്കാട് നോർത്ത് സെൻറർ മാസയോഗം നടന്നു*

0

വാർത്താ :- കെ.റ്റി ജോസഫ് പാലക്കാട്

പാലക്കാട്:
ഐപിസി പാലക്കാട് നോർത്ത് സെൻറർ മസയോഗം ഇന്ന് രാവിലെ (14/9/24) 10 മണിക്ക് നോർത്ത് സെൻറർ മിനിസ്റ്റർ പാസ്റ്റർ എം വി മത്തായിയുടെ നേതൃത്വത്തിൽ കോയമ്പത്തൂർ ചാവടി ഐപിസി സഭയിൽ വച്ച് പാസ്റ്റർ സജി എബ്രഹാമിന്റെ അദ്ധ്യക്ഷതയിൽ പാസ്റ്റർ വി എസ് ബിജുവിന്റെ പ്രാർത്ഥനയോടെ ആരംഭിച്ചു സഭാ ശുശ്രൂഷകൻ പാസ്റ്റർ ഫിന്നി മാത്യു സംഗീതാരധനക്ക് നേതൃത്വം കൊടുത്തു തുടർന്ന് പാസ്റ്റർ ഫിന്നി മാത്യു സങ്കീർത്തനം 71 വായിച്ചു അനുഗ്രഹിക്കപ്പെട്ട പ്രബോധനം വിശ്വാസ സമൂഹത്തിന് നൽകി
പാസ്റ്റർ മാത്യൂസ് ചാക്കോ മദ്ധ്യേസ്ഥ പ്രാർത്ഥന ലീഡ് ചെയ്തു പാസ്റ്റർ വി കെ സോമൻ, പാസ്റ്റർ ജോജോ സോളമൻ പാസ്റ്റർ കെ ടി രാജൻ എന്നിവർ വചനത്തിൽ നിന്നും സം സംസാരിച്ചു തുടർന്ന് പാസ്റ്റർ എം വി മത്തായിയുടെ നേതൃത്വത്തിൽ സെൻറർ സോദരി സമാജം തെരഞ്ഞെടുപ്പ് നടന്നു പ്രസിഡന്റ് സിസ്റ്റർ ഏലിയാമ്മ മത്തായി, സെക്രട്ടറി സിസ്റ്റർ ലിജി മാത്യൂസ്, ജോ: സെക്രട്ടറി സിസ്റ്റർ ഓമന സോമൻ ട്രഷറർ സിസ്റ്റർ അനു ജോബ് കമ്മിറ്റി അംഗങ്ങളെയും തിരഞ്ഞെടുത്തു തുടർന്ന് പാസ്റ്റർ എം വി മത്തായി സമാപന സന്ദേശത്തിൽ കർത്താവിന്റെ വരവ് ഏറ്റവും അരികിലായി ഒരുങ്ങി കാത്തിരിക്ക എബ്രായർ10 :37 വായിച്ചു നല്ല ഒരു സന്ദേശം നൽകി
വൈ: പ്രസിഡന്റ് പാസ്റ്റർ കെ വി സാം പ്രാർത്ഥിച്ചു സെൻറർ മിനിസ്റ്റർ പാസ്റ്റർ എം വി മത്തായി ആശീർവാദം പറഞ്ഞു ദൈവാനുഗ്രഹത്തോടെ മീറ്റിംഗ് സമാപിച്ചു
വാർത്ത പാസ്റ്റർ കെ ടി ജോസഫ് പാലക്കാട്

LEAVE A REPLY

Please enter your comment!
Please enter your name here