വാർത്താ :- ജി എം കണ്ണൂർ ബ്യൂറോ
ഐ പി.സി കണ്ണൂർ സെന്ററിന്റെ ആഭിമുഖ്യത്തിൽ നടന്ന വാർഷിക കൺവെൻഷന് അനുഗ്രഹ സമാപ്തി.(16.04.23)ഇന്ന് സംയുക്താരാധനയോട് സമാപനം കുറിച്ചു. ഞായറാഴ്ചത്തെ സംയുക്ത ആരാധനക്ക് സെന്റർ മിനിസ്റ്റർ എംജെ ഡോമാനിക് വൈസ് പ്രസിഡന്റ് പാസ്റ്റർ പിജെ ജോസ് എന്നിവർ നേതൃത്വം നൽകി.



ഐപിസി കേരളാ സ്റ്റേറ്റ് സെക്രട്ടറി പാസ്റ്റർ ഡാനിയേൽ കൊന്നനിൽ ക്കുന്നതിൽ. പാസ്റ്റർ കെജെ തോമസ് കുമളി. പാസ്റ്റർ ബാബു എബ്രഹാം കോഴിക്കോട് . എന്നിവർ അനുഗ്രഹ സന്ദേശങ്ങൾ നൽകി. സെന്ററിലെ നാല് സുവിശേഷകന്മാർക്കു സ്റ്റേറ്റ് സെക്രട്ടറിയുടെ നേതൃത്വത്തിൽ ഓർഡിനേഷൻ നൽകി. കണ്ണൂർ സെന്ററിൽ നിന്നും സെന്ററിന് വെളിയിൽ സ്ഥലം മാറ്റം ഉള്ള സെന്റർ സെക്രട്ടറി പാസ്റ്റർ ബിജു തോമസ്. പാസ്റ്റർ ജോ പി. ബേബി എന്നിവർക്ക് യാത്രയയപ്പും നൽകുക ഉണ്ടായി. കൂടാതെ നോർത്ത് കേരളയിൽ നിന്നും സ്റ്റേറ്റ് പി.വൈ പി.എ ജോയിന്റ് സെക്രട്ടറി ആയി തിരഞ്ഞെടുക്കപ്പെട്ട ബ്രദർ സന്ദീപ് വിളമ്പുകണ്ടത്തെ ആദരിച്ചു.








