Home Daily news ഐ.പി സി പാലക്കാട് സോണൽ സോദരി സമാജം പ്രവർത്തന ഉദ്ഘാടനം ഇന്ന് (24/9/22)

ഐ.പി സി പാലക്കാട് സോണൽ സോദരി സമാജം പ്രവർത്തന ഉദ്ഘാടനം ഇന്ന് (24/9/22)

0

വാർത്താ:- കെ.റ്റി ജോസഫ് പാലക്കാട്

ഐ.പി സി പാലക്കാട് സോണൽ സോദരി സമാജത്തിന്റെ പ്രവർത്തന ഉദ്ഘാടനം ഇന്ന് (24/9/22) രാവിലെ 10 മണി മുതൽ 1 മണി വരെ ഐ പി സി പേഴുംപ്പാറ സാന്ത്വനം സഭാ ഹാളിൽ വച്ച് നടക്കുന്നു. ഐ.പി സി പാലക്കാട് നോർത്ത് സെന്റർ മിനിസ്റ്റർ പാസ്റ്റർ എം വി മത്തായി ഉത്ഘാടനം നിർവഹിക്കും. ഐ.പി.സി വടക്കാഞ്ചേരി സെന്റർ ശുശ്രുഷകൻ പാസ്റ്റർ ജോസ് വർഗ്ഗീസ് ദൈവ വചനം പങ്ക് വയ്ക്കും. ഐ.പി.സി പാലക്കാട് സോണൽ സഹോദരന്മാരുടെ ഗാനസദ്യയും ഉണ്ടായിരിക്കും. സോണലിൽ ഉൾപ്പെട്ട എല്ലാ സെന്ററുകളിൽ നിന്നും പരമാവധി, ശുശ്രുഷ കുംബങ്ങൾ , എല്ലാ സഭകളിൽ നിന്നും സോദരി സമാജ പ്രവർത്തകരും പങ്കെടുക്കുമെന്നു സംഘാടകർ അറിയിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here